മലപ്പുറം: കരിപ്പൂരില്‍ വിമാനത്താവളത്തിൽ വന്‍ സ്വര്‍ണ വേട്ട. ഒരു സ്ത്രീ അടക്കം ആറ് പേര്‍ കസ്റ്റംസ് പിടിയിലായി. രണ്ടര കോടി വില വരുന്ന അഞ്ച് കിലോയിലധികം സ്വര്‍ണമാണ് ആറ് പേരില്‍ നിന്നായി ഇന്നലെ മാത്രം പിടിച്ചെടുത്തത്. ബാഗിനുള്ളില്‍ ഒളിപ്പിച്ചും ചെറിയ വയറിന്റെ രൂപത്തിലാക്കിയും ക്യാപ്‌സ്യൂളാക്കിയുമാണ് സ്വര്‍ണം കടത്തിയത്.
താമരശേരി സ്വദേശി നിസാര്‍, കോഴിക്കോട് സ്വദേശികളായ കൊമ്മേരി റംഷാദ്, അബൂബക്കര്‍ സിദ്ധിഖ്, മുഹമ്മദ് നിഷാദ്, കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് അജ്മല്‍, മലപ്പുറം സ്വദേശി ഷെയ്റ എന്നിവരാണ് പിടിയിലായത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കസ്റ്റംസ് അറിയിച്ചു.