മോസ്‌കോ: കാമുകി ഗര്‍ഭിണിയാണെന്നറിഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് ഞെട്ടല്‍. ഇന്നലെ മോസ്‌കോയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബറില്‍ 70 വയസ് പിന്നിടുന്ന റഷ്യന്‍ ഭരണാധികാരിക്ക് മുന്‍ ഒളിംപിക് ജിംനാസ്റ്റിക് താരമായ 38-കാരി അലീന കബയേവയില്‍ നിലവില്‍ രണ്ടു കുട്ടികളുണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇനിയൊരു കുട്ടിയെക്കുറിച്ച് പുടിന്‍ ആലോചിച്ചിരുന്നില്ല. ഇതാണ് കാമുകിക്ക് വീണ്ടും വിശേഷമുണ്ടെന്ന് അറിഞ്ഞതിന് പിന്നാലെ പുടിന്‍ ഞെട്ടാനുള്ള കാരണം. റഷ്യന്‍ വാര്‍ത്താ ചാനലായ ജനറല്‍ എസ്‌വിആര്‍ ടെലിഗ്രാമാണ് അലീന വീണ്ടും ഗര്‍ഭം ധരിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ലാല്‍ സ്‌ക്വയറിലെ വിജയദിന പരേഡിന് പുടിന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പ്രണയിനി വീണ്ടും അമ്മായാകാന്‍ പോകുന്നുവെന്ന് പുടിന്റെ ചെവിയിലെത്തിയത്. പുടിന്‍ നേരത്തേ ഭാര്യയുമായി ബന്ധം വേര്‍പിരിഞ്ഞിരുന്നു. ‘കാമുകി വീണ്ടും ഗര്‍ഭിണിയാണെന്ന് പുടിന്‍ അറിഞ്ഞു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ചതുപോലെയല്ല കാര്യങ്ങള്‍ പോകുന്നതെന്ന് തോന്നുന്നു’- റഷ്യന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് വിലക്ക് ഭീഷണി നേരിടുന്ന വ്യക്തിയാണ് അലീന കബയേവ. അലീനയുമായി ബന്ധമുണ്ടെന്നുള്ള കാര്യം പുടിന്‍ ഇതുവരെ പരസ്യമായി അംഗീകരിച്ചിട്ടില്ല. റഷ്യയിലെ മാധ്യമസ്ഥാപനത്തിന്റെ ഉടമസ്ഥയായ ഇവര്‍ സ്വിറ്റ്‌സര്‍ലന്‍ഡിലായിരുന്നു താമസിച്ചിരുന്നുതെന്നാണ് വിവരം.
2015-ല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍വച്ചും 2019-ല്‍ മോസ്‌കോയില്‍വച്ചും അലീനയ്ക്ക് രണ്ടു കുട്ടികളുണ്ടായെന്ന് പ്രാദേശിക പത്രം വെളിപ്പെടുത്തിയിട്ടുണ്ട്. കായികരംഗം വിട്ടശേഷം കയബേവ രാഷ്ട്രീയത്തിലും ഭാഗ്യം പരീക്ഷിച്ചു. അങ്ങനെയാണ് പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ എംപിയായത്. ബ്രിട്ടീഷ് മാധ്യമം ദി സണ്ണിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മാഗസിനായി അര്‍ധനഗ്നയായി പോസ് ചെയ്തിട്ടുണ്ട് അലീന.