spot_img
- Advertisement -spot_imgspot_img
Saturday, June 25, 2022
ADVERT
HomeBREAKING NEWS'നിങ്ങൾ വിഷം കഴിച്ചോളൂ'!!ഭക്ഷ്യസുരക്ഷ നിയമത്തിൽ വെള്ളം ചേർത്ത് മന്ത്രി; പരിശോധന നിര്‍ത്തിവയ്പിച്ചു

‘നിങ്ങൾ വിഷം കഴിച്ചോളൂ’!!ഭക്ഷ്യസുരക്ഷ നിയമത്തിൽ വെള്ളം ചേർത്ത് മന്ത്രി; പരിശോധന നിര്‍ത്തിവയ്പിച്ചു

- Advertisement -

തിരുവനന്തപുരം: ഹോട്ടലുടമകളുടെ സമ്മര്‍ദത്തിന് വഴങ്ങി ഭക്ഷ്യസുരക്ഷ നിയമത്തില്‍ വെള്ളം ചേര്‍ത്ത് മന്ത്രി. ഭക്ഷ്യവിഷബാധയേറ്റ് ഒരു വിദ്യാര്‍ഥിനി ചെറുവത്തൂരില്‍ മരണപ്പെട്ടതോടെ ഉറക്കം വിട്ടുണര്‍ന്ന ഭക്ഷ്യസുരക്ഷ വകുപ്പ് ഭക്ഷണശാലകളിലും മറ്റും പരിശോധന കര്‍ശനമാക്കി. ഇതോടെ വന്‍കിട ഹോട്ടല്‍ മുതലാളിമാര്‍ സര്‍ക്കാരില്‍ സമ്മര്‍ദനം ചെലുത്തി തത്കാലം പരിശോധന നിര്‍ത്തിവയ്പിച്ചിരിക്കുകയാണ്.

നിലവില്‍ ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ച് ഭക്ഷ്യസുരക്ഷ നിയമത്തില്‍ മന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇളവ് നല്‍തി. തട്ടുകടകളം വഴിയോര കടകളും ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷനും ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വന്‍കിട സ്ഥാപനങ്ങള്‍ ലൈസന്‍സും എടുത്തശേഷം മാത്രമേ പ്രവര്‍ത്തനം ആരംഭിക്കാവൂ എന്നതാണ് ഭക്ഷ്യസുരക്ഷ നിയമത്തില്‍ പറയുന്നത്. ഈ നിയമത്തില്‍ മന്ത്രിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് വെള്ളം ചേര്‍ക്കുകായണ് ചെയ്തത്.

ലൈസന്‍സിന് മൂന്ന് മാസം ഇളവ് നല്‍കാനുള്ള തീരുമാനം മന്ത്രിയുടെ ഓഫീസ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പായി അറിയിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് പല ഹോട്ടലുകളും ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷ വകുപ്പിന് ദിനംപ്രതി വിവരം ലഭിക്കുന്ന പശ്ചാത്തലത്തിലാണ് പരിശോധനകള്‍ക്ക് തടയിടാനാണ് മന്ത്രിയുടെ നേതൃത്വത്തില്‍ നടപടി സ്വീകരിച്ചത് എന്ന ആരോപണം ശക്തമായി.

- Advertisement -

മാത്രമല്ല വരും ദിവസങ്ങളില്‍ എങ്ങനെ പരിശോധന നടത്തണമെന്നതില്‍ ഉദ്യോഗസ്ഥരും ആശങ്കയിലാണ്. ഭക്ഷ്യസുരക്ഷ നിയമത്തില്‍ ഇളവ് നല്‍കിയതോടെ പരിശോധനകള്‍ പൂര്‍ണമായും നിലയ്ക്കുന്ന സ്ഥിതിയാണ്. ലൈസന്‍സില്ലാത്ത പ്രവര്‍ത്തിക്കുന്നത് ഒരു ദിവസമാണെങ്കിലും ആ ദിവസം ഏതെങ്കിലും തരത്തില്‍ ഭക്ഷ്യവിഷബാധ ഉള്‍പ്പെടെയുള്ള സംഭവങ്ങളുണ്ടായാല്‍ ആര് ഉത്തരം പറയുമെന്ന ചോദ്യമാണ് ഉയരുന്നത്. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നത് പോലെയാണ് ലൈസന്‍സ് ഇല്ലാതെ ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

നിലവിലെ നിയമപ്രകാരം ഹോട്ടലില്‍ നിന്നും മോശം ആഹാരം പിടിച്ചാലും അത് ഫോറന്‍സിക് പരിശോധനയിലും മറ്റും തെളിയണം. കേരളത്തിലെ ഫോറന്‍സിക് ലാബുകള്‍ക്ക് അംഗീകരാവുമില്ല. അതുകൊണ്ട് തന്നെ പരിശോധന ഫലത്തിന് നിമയ സാധുതയും കിട്ടാത്ത സാഹചര്യമുണ്ട്. അതിനാല്‍ ലൈന്‍സില്‍ പിടിച്ചടായിരുന്നു പല ഹോട്ടലുകളും ഭക്ഷ്യസുരക്ഷയുടെ പേരില്‍ പൂട്ടിയത്. ഇത് മനസിലാക്കിയാണ് ഹോട്ടലുടമകള്‍ ഇടപെടല്‍ നടത്തിയതും ലൈസന്‍സില്‍ മൂന്ന് മാസം ഇളവ് വാങ്ങിയതും. എന്തായാലും ഹോട്ടലുടമകളുടെ പ്രീതി പിടിച്ചുപറ്റാന്‍ നിയമത്തില്‍ വെള്ളം ചേര്‍ത്തത് പൊതുജനങ്ങളുടെ ജീവന്‍ പണയം വച്ചാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: