spot_img
- Advertisement -spot_imgspot_img
Sunday, May 28, 2023
ADVERT
HomeBREAKING NEWSകുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ച് വീടിനു മുകളിൽ പിതാവ്; അഞ്ചര മണിക്കൂർ പരാക്രമം

കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ച് വീടിനു മുകളിൽ പിതാവ്; അഞ്ചര മണിക്കൂർ പരാക്രമം

- Advertisement -

കോട്ടയ്ക്കൽ: ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ചു കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീടിനു മുകളിൽ കയറി നിന്നു പിതാവിന്റെ പരാക്രമം. അഞ്ചര മണിക്കൂർ തുടർന്ന ഇയാളെ പിന്നീട് പൊലീസ് കീഴ്പ്പെടുത്തി. രാവിലെ ഏഴു മുതൽ 12.30 വരെയാണ് ഇയാൾ നാടിനെ മുൾമുനയിൽ നിർത്തിയത്. കോട്ടയ്ക്കൽ ചങ്കുവട്ടിയിലാണു സംഭവം. ഇയാൾക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നാണു നിഗമനം.

- Advertisement -

ചങ്കുവട്ടിക്കുണ്ട് സ്വദേശിയായ 31 വയസ്സുകാരനാണു പിതാവ്. രാവിലെ ഏഴിനാണു കുഞ്ഞുമായി ഇയാൾ വീടിനു മുകളിൽ കയറിയത്. തുടർന്നാണു കത്തി കഴുത്തിൽവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബന്ധുക്കളും നാട്ടുകാരും അഗ്നിശമന സേനയും എത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഏറെ നേരം വഴങ്ങിയില്ല. പിന്നീടു ഭാര്യാപിതാവ് വീടിനു മുകളിലേക്ക‌ു കയറിച്ചെന്ന് അനുരഞ്ജനം നടത്തിയതിനൊടുവിൽ കുട്ടിയെ കൈമാറി.

- Advertisement -

പിന്നാലെ പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് അഗ്നിശമന സേനയുടെ സഹായത്തോടെ താഴേക്കിറക്കി. കുട്ടിയും പിതാവും ചങ്കുവട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: