തിരുവനന്തപുരം: കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസ് ക്ലാസ് മുറിയാക്കാൻ സർക്കാർ അനുമതി. മണക്കാട് സര്‍ക്കാര്‍ സ്കൂളിനു വേണ്ടിയാണ് ബസ് വിട്ടുനല്‍കുന്നത്. കെട്ടിട നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ താല്‍കാലിക സംവിധാനമെന്ന നിലയില്‍ രണ്ട് ബസുകള്‍ വിട്ടുനല്‍കുമെന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ആന്റണി രാജു അറിയിച്ചു.
ഇത്തരം കെഎസ്ആർടിസി ബസുകൾ വിറ്റുകളയാതെ ഇതുപോലെ ക്ലാസ്‌മുറികളായി മാറ്റിയെടുക്കാനാണ് ഉദ്ദേശമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സംസ്ഥാനത്തു നാനൂറിൽപ്പരം ബസുകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. കുട്ടികൾക്ക് ഈ ബസുകൾ ഒരു പുതിയ അനുഭവം ആയിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.