spot_img
- Advertisement -spot_imgspot_img
Thursday, September 21, 2023
ADVERT
HomeBREAKING NEWS'കെ റെയില്‍ ബോധവത്കരണത്തിനായി ആരും വരരുത്’; വീടുകള്‍ക്ക് മുന്നില്‍ പോസ്റ്റര്‍


‘കെ റെയില്‍ ബോധവത്കരണത്തിനായി ആരും വരരുത്’; വീടുകള്‍ക്ക് മുന്നില്‍ പോസ്റ്റര്‍

- Advertisement -

ചെങ്ങന്നൂര്‍: ‘കെ റെയില്‍ അനുകൂലികള്‍ ബോധവത്കരണത്തിനായി വരരുത്’ ആവശ്യവുമായി പോസ്റ്റര്‍ പതിപ്പിച്ച് പുന്തല നിവാസികള്‍. വെണ്‍മണി പഞ്ചായത്തിലെ പുന്തല പമ്പൂപ്പടിയിലെ പതിനഞ്ചോളം വീടുകള്‍ക്ക് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

- Advertisement -

വെണ്‍മണി പഞ്ചായത്തില്‍ 1.7 കിലോമീറ്റര്‍ ഭാഗമാണ് നിര്‍ദിഷ്ട പദ്ധതിയിലുള്‍പ്പെട്ടിട്ടുള്ളത്. 2.06 ഹെക്ടര്‍ ഇതിനായി ഏറ്റെടുക്കേണ്ടിവരും. മുളക്കുഴ, വെണ്‍മണി പഞ്ചായത്തുകളിലായി 67 വീടുകള്‍ പൂര്‍ണമായും 43 വീടുകള്‍ ഭാഗികമായും നഷ്ടമാകുമെന്നാണ് കണക്കുകള്‍.

- Advertisement -

‘കെ റെയില്‍ അനുകൂലികള്‍ ബോധവത്കരണത്തിനായി വരരുത്’ എന്നാണ് പോസ്റ്ററിലെ ആവശ്യം. കെ-റെയില്‍ പദ്ധതി ബോധവത്കരണത്തിനെത്തിയ സി.പി.ഐ.എം നേതാക്കളെ നേരത്തെ പ്രദേശവാസികള്‍ തിരിച്ചയച്ചിരുന്നു. ഒരു ന്യായീകരണവും കേള്‍ക്കാന്‍ തയാറല്ലെന്ന് കിടപ്പാടം വിട്ടിറങ്ങില്ലെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.

നാട്ടുകാര്‍ വിശദീകരണ ലഘുലേഖകള്‍ വാങ്ങാനും തയാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് പോസ്റ്ററുമായി നാട്ടുകാര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -