spot_img
- Advertisement -spot_imgspot_img
Thursday, November 30, 2023
ADVERT
HomeBREAKING NEWSധീരജിൻ്റെ കൊലപാതകം: 88-ാം ദിവസം നിഖില്‍ പൈലിക്ക് ജാമ്യം; കുത്തിയ കത്തി കണ്ടെത്താന്‍ സാധിച്ചില്ല

ധീരജിൻ്റെ കൊലപാതകം: 88-ാം ദിവസം നിഖില്‍ പൈലിക്ക് ജാമ്യം; കുത്തിയ കത്തി കണ്ടെത്താന്‍ സാധിച്ചില്ല

- Advertisement -

ഇടുക്കി: ഇടുക്കി ഗവര്‍ണമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ധീരജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി നിഖില്‍ പൈലിക്ക് ജാമ്യം. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി. ഇടുക്കി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് ഏഴ് പ്രതികള്‍ക്ക് നേരത്തേ ജാ്യമം ലഭിച്ചിരുന്നു. അറസ്റ്റിലായി 88-ാം ദിവസമാണ് നിഖില്‍ പൈലിക്ക് ജാമ്യം ലഭിക്കുന്നത്.എട്ട് പ്രതികളാണ് കേസില്‍ ഉള്ളത്. അന്വേഷണം സംഘം നേരത്തെ 600 പേജുള്ള കുറ്റപത്രം സമര്‍പ്പച്ചിരുന്നു. 160 സാക്ഷികളാണ് കുറ്റപത്രത്തില്‍ ഉള്ളത്. ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

- Advertisement -

നേരത്തെ പല തവണ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നിഖില്‍ പൈലിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ധീരജിനെ കുത്തിയത് നിഖില്‍ പൈലി അല്ലെന്നും ജയിലില്‍ കിടക്കുന്നത് നിരപരാധികളാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. പ്രതിയ്ക്കൊപ്പം ഉറച്ച് നില്‍ക്കുമെന്നായിരുന്നു നേരത്തെ കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയത്. രക്ഷപ്പെടാന്‍ വേണ്ടിയാണ് നിഖില്‍ ഓടിയത്. കുത്തിയത് ആരും കണ്ടിട്ടില്ല. പ്രതികള്‍ക്ക് കോണ്‍ഗ്രസ് നിയമസഹായം നല്‍കും. നിഖില്‍ ആണ് കുത്തിയതെന്ന് ബോധ്യമാകാത്തത് കൊണ്ടാണ് അപലപിക്കാത്തതെന്നും മുമ്പ് സുധാകരന്‍ പറഞ്ഞിരുന്നു.

- Advertisement -

ധീരജ് രാജേന്ദ്രന് കുത്തേറ്റ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട നിഖിലെ എറണാകുളത്തേക്കുള്ള ബസില്‍ വെച്ചായിരുന്നു പൊലീസ് പിടികൂടിയത്. ധീരജിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്തെത്തുടര്‍ന്നാണ് എന്നാണ് എഫ്ഐആര്‍. കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു നിഖില്‍ പൈലിയടക്കമുള്ള പ്രതികള്‍ക്കെതിരെ കേസ് എടുത്തത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -