ന്യൂഡൽഹി: കെ റെയിലിനെതിരെ പാർലമെന്റിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ വൻ സംഘർഷം. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർക്ക് ഡൽഹി പൊലീസിന്റെ മർദ്ദനമേറ്റു. പാർലമെന്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിലേക്ക് മാർച്ച് നടക്കുന്നതിനിടെ തടഞ്ഞ പൊലീസ് പ്രകോപമില്ലാതെ ഹൈബി ഈഡന്റെ മുഖത്തടിക്കുകയായിരുന്നു
ടി എൻ പ്രതാപനെയും കെ മുരളീധരനെയും പിടിച്ചുതള്ളുകയും ബെന്നി ബഹനാന്റെ കോളറിൽ പിടിച്ചുവലിക്കുകയും ചെയ്തു. രമ്യ ഹരിദാസിന് നേരേയും പൊലീസിന്റെ അതിക്രമമുണ്ടായിട്ടുണ്ട്.
എംപിമാർ വിജയ് ചൗക്ക് ഭാഗത്ത് പ്രതിഷേധം നടത്തുന്നത് സർവ്വസാധാരണമാണ്. കേരളത്തിലെ എംപിമാർ മാത്രം പങ്കെടുത്ത പ്രതിഷേധത്തിന് നേരെയാണ് ദില്ലി പൊലീസ് അതിക്രമം ഉണ്ടായത്. രമ്യ ഹരിദാസ് എംപിയെ ദില്ലി പൊലീസിലെ പുരുഷൻമാർ മർദ്ദിച്ചുവെന്നാണ് പരാതി. വനിതാ പൊലീസുകാരൊന്നും സംഘത്തിലുണ്ടായിരുന്നില്ല