Representative Image
കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജൂനിയർ വിദ്യാർഥി അറസ്റ്റിൽ. പാലക്കാട് സ്വദേശിയും കുസാറ്റിലെ മെക്കാനിക് വിഭാഗം മൂന്നാം സെമസ്റ്റർ വിദ്യാർഥിയുമായ കാളിദാസനാണ് പിടിയിലായത്. പ്രതിയെ റിമാൻഡു ചെയ്തു.
പാലാരിവട്ടത്ത് പെൺകുട്ടി താമസിച്ച ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. രണ്ടു വർഷം മുൻപ് നടന്ന സംഭവത്തിൽ പെൺകുട്ടി കഴിഞ്ഞ ദിവസം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. പെൺകുട്ടിയെ വീണ്ടും ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നൽകിയതെന്നു പൊലീസ് പറഞ്ഞു.