spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeBREAKING NEWSCOVID XE Variant : പുതിയ കോവിഡ് വകഭേദം XE ഇന്ത്യയിലും; മുബൈയിൽ ആദ്യ കേസ്...

COVID XE Variant : പുതിയ കോവിഡ് വകഭേദം XE ഇന്ത്യയിലും; മുബൈയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു

- Advertisement -

മുംബൈ : അടുത്തിടെ യുകെയിൽ കണ്ടെത്തിയ കോവിഡ് 19 വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ XE ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു. മുബൈയിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമിക്രോണിനെക്കാൾ പത്ത് മടങ്ങ് തീവ്ര വ്യാപനശേഷിയുള്ള വൈറസ് വകഭേദമാണ് എക്സ്ഇ.
230 സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് എക്സ്ഇ വകഭേദം കണ്ടെത്തിയ. 228 കേസുകൾ ഒമിക്രോണും ഒരു കേസ് കപ്പ വകഭേദവുമായിരുന്നുയെന്ന് മുംബൈ കോർപ്പറേഷൻ ഉദ്ദരിച്ചുകൊണ്ട് എഎൻഐ റിപ്പോർട്ട് ചെയ്തു.

- Advertisement -

ഒമിക്രോൺ വകഭേദത്തിലെ ഉപവകഭേദങ്ങളായ BA’1 BA.2 എന്നിവ കൂടി കലർന്നാണ് പുതിയ എക്സ്ഇ രൂപം കൊണ്ടിരിക്കുന്നത്. ഒമിക്രോണിന്റെ ഉപവകഭേദമായ BA.2നെക്കാൾ പത്ത് മടങ്ങ് വ്യാപനശേഷിയാണ് എക്സ്ഇക്കുള്ളതെന്ന് ലോകാരോഗ്യ സംഘടന നേരത്തെ അറിയിച്ചിരുന്നു.
2022 ജനുവരി 19നാണ് ആദ്യമായി യുകെയിൽ എക്സ്ഇ വകഭേദം കണ്ടെത്തിയത്. ഇതുവരെയായി രാജ്യത്ത് 637 പേരിൽ പുതിയ വകഭേദം കണ്ടെത്തുകയും ചെയ്തുയെന്ന് ബ്രിട്ടണിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

- Advertisement -

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -