spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeBREAKING NEWSലോഡ്ജിൽ സിനിമാ പ്രവർത്തകർ തമ്മിൽ വാക്കേറ്റം: ഒരാൾക്ക് കുത്തേറ്റു

ലോഡ്ജിൽ സിനിമാ പ്രവർത്തകർ തമ്മിൽ വാക്കേറ്റം: ഒരാൾക്ക് കുത്തേറ്റു

- Advertisement -

പാലക്കാട്: ലോഡ്ജിൽ സിനിമാ പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരാൾക്ക് കഴുത്തിന് കുത്തേറ്റു. വടകര സ്വദേശി ഷിജാബിനാണ് കുത്തേറ്റത്. സംഭവത്തിൽ ഇയാൾക്കൊപ്പം താമസിക്കുന്ന നേമം സ്വദേശിയായ ഉത്തമനെ പാലക്കാട് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.

- Advertisement -

പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള സിറ്റി ലോഡ്ജിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. സിനിമാ ലൊക്കേഷൻ പ്രവർത്തകരായ ഉത്തമനും ഷിജാബും ഒരേ മുറിയിലായിരുന്നു താമസം.

- Advertisement -

പുലർച്ചെ നാല് മണിയോടെ ലോഡ്ജിലെത്തിയതിന് തൊട്ടുപിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ ഷിജാബ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഘർഷത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -