പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ നടപടിയുമായി ബാങ്ക് ഭരണസമിതി. ആരോപണവിധേയനായ സെക്രട്ടറി ജോഷ്വ മാത്യുവിനെ സസ്പെൻഡ് ചെയ്തു. ബാങ്കിലെ ഓഡിറ്റിങ്ങിൽ ഇയാൾ 3.94 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് സെക്രട്ടറിയെ പ്രതി ചേർത്ത് പൊലീസ് കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് സസ്പെൻഡ് ചെയ്തത്.
