കൊച്ചി: ഓൺലൈൻ ചാനലായ കർമ്മ ന്യൂസിനെതിരെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിന് പാലാരിവട്ടം പോലീസ് കേസെടുത്തു. FIRൻ്റ പകർപ്പ് കേരള ടൈംസിന് ലഭിച്ചു.
കഴിഞ്ഞ കുറച്ച് നാളുകളായി spc കമ്പനിയും മലയാളം ഓൺലൈൻ ചാനലായ കർമ ന്യൂസും ചർച്ചകളിൽ നിറഞ്ഞു നില്കുകയാണ്.
Spc ക്കെതിരെ വ്യാജ വാർത്ത നൽകുകയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ SPC സിഇഒ മിഥുൻ പി പി പാലാരിവട്ടം എസ്എച് ഒക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. പിന്നാലെ ഡി ജി പി യുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം പാലാരിവട്ടം പോലീസ് കർമ്മ ന്യൂസിനെതിരെ കേസെടുത്തിട്ടുണ്ട്. വിൻസ് മാത്യു സോംദേവ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ജൈവകൃഷി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് എസ് പി സി. കേരളത്തിൽ 399 ഫ്രാഞ്ചത്തികൾ കമ്പനിക്ക് ഉണ്ടെന്നാണ് വിവരം. കഴിഞ്ഞവർഷം മാർച്ചിൽ ഇവർക്കെതിരെ കർമ്മ ന്യൂസ് വ്യാജവാർത്ത നൽകുകയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നുമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. കർമ ന്യൂസിനെതിരെ ഇത്തരത്തിൽ വെറെയും നിരവദി പരാതികൾ ഉയരുന്നുണ്ട്.
പ്രാണാ ഇന്‍സൈറ്റിന്റെ പേരില്‍ നിക്ഷേപ തട്ടിപ്പിൽ നയന്‍താര ആശാ ശരത് എന്നീ നടിമാർക്കെതിരെയും സിനിമ താങ്കളുടെ സംഘടനയായ അമ്മയിൽ പരാതി നൽകിയതായി കർമ ന്യൂസ് ഒരു വാർത്ത നൽകിയിരുന്നു. അതും spc യെ തകർക്കുക എന്ന ലക്ഷ്യത്തോടെ ആണെന്നാണ് കമ്പനി അധികൃതർ പറയുന്നത്. വിദ്യാഭ്യാസ ആപ്പ് എന്ന പേരില്‍ ജനങ്ങളില്‍ നിന്നും കോടി കണക്കിനു രൂപ പിരിച്ചെടുത്ത ശേഷം നിക്ഷേപകരെ വഞ്ചിച്ചു എന്നും നടിമാരുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെയാണ് തട്ടിപ്പ് നടന്നത് എന്നും ചൂണ്ടിക്കാട്ടി കർമ ന്യൂസ് സിഇഒ പി ആര്‍ സോം ദേവ് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനു പരാതി നൽകുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു വാർത്ത.
എന്നാൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിന്റെ പരാതി നൽകേണ്ടത് അമ്മ എന്ന സംഘടനക്കണോ? പോലിസ്, എൻഫോഴ്‌മെൻ്റ് ഡയറ്ററേറ്റ് സിബിഐ തുടങ്ങി നിരവധി അന്വേഷണ ഏജൻസികൾ ഉണ്ടെന്നിരിക്കെ ഇവർക്ക് പരാതി നൽകാതെ മോഹൻലാലിന് നൽകിയതിൻ്റെ ഉദ്യേശ്യശുദ്ധി സംശയിക്കേണ്ടിയിരിക്കുന്നു. ഇവരുടെ ലക്ഷ്യം സത്യം പുറത്ത് കൊണ്ടുവരിക എന്നതല്ല… മറിച്ച്പരാതി നൽകിയതായി വാർത്ത നൽകുക എന്നത് മാത്രമാണെന്നു വേണം മനസിലായ്ക്കാൻ.