വാളയാർ: ഒഡീഷയിൽ നിന്നും അതിഥി തൊഴിലാളികളെയും കൊണ്ടുവന്ന ടൂറിസ്റ്റ് ബസിൽ നിന്നുമാണ് വൻതോതിൽ കഞ്ചാവ് പിടികൂടിയത് . വാളയാറിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് ബസിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 82 കിലോ കഞ്ചാവ് കണ്ടെത്തിയത്.

KL 44 C 801 നമ്പർ പ്രജാപതി എന്ന് പേരുള്ള ബസിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത് . പറളി എക്സൈസ് ഇൻസ്പെക്ടർ കെ.ആർ. അജിത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് അസി. എക്സൈസ് കമ്മീഷണർ എം.രാകേഷിന്റെ നേതൃത്വത്തിൽ വാളയാർ എക്സൈസ് ചെക്ക്പോസ്റ്റ് പാർട്ടിയും പാലക്കാട് എക്സൈസ് സ്പെഷ്യൻ സ്ക്വാഡ്, പറളി എക്സൈസ് റേഞ്ച്, തൃത്താല റേഞ്ച് സംയുക്തമായാണ് പരിശോധന നടത്തിയത്. കേസിൽ ഡ്രൈവർമാരായ എറണാകുളം ആലുവ സ്വദേശി ബിനീഷ്, കൊടുങ്ങല്ലൂർ സ്വദേശി പ്രതീഷ്, ഒഡീഷ സ്വദേശികളായ രാജേഷ് ദിഗാൽ, മൗമില ദിഗാൽ, സുജിത്ത്കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിലെ മൊത്ത വിൽപ്പനക്കാർക്ക് നൽകാനാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചതെന്ന് പ്രതികൾ മൊഴികൾ നൽകി.
വാഹന പരിശോധനയിൽ അസി. എക്സൈസ് കമ്മീഷണർ എം.രാകേഷ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.ആർ. അജിത്ത് , സിജോ വർഗീസ്, നൗഫൽ എൻ, പ്രിവന്റീവ് ഓഫിസർമ്മാരായ ജയപ്രകാശൻ എ, സനിൽ പി.എൻ , ജിഷു ജോസഫ് , ജയരാജൻ, സിവിൽ എക്സൈസ് ഓഫീസർമ്മരായ അഭിലാഷ്.കെ, പ്രത്യൂഷ് ആർ, പ്രമോദ് എം, സ്റ്റാലിൻ സ്റ്റിഫൻ, രജിത്ത്, അരവിന്ദാക്ഷൻ, ജ്ഞാനകുമാർ, സുഭാഷ്, അനൂപ്, ബിജു, വിനു, പ്രസാദ്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിസി, ഡ്രൈവർ കണ്ണദാസൻ തുടങ്ങിയവർ പങ്കെടുത്തു.