കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്റിൽ വീണ്ടും തീപ്പിടിത്തം. കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിലാണ് തീപ്പിടിച്ചത്. അപകടത്തിന് പിന്നാലെ തൃക്കാക്കര, ഏലൂർ, തൃപ്പൂണിത്തുറ, ഗാന്ധി നഗർ, ആലുവ യൂണിറ്റുകളിൽ നിന്നും ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്.
ഇക്കൊല്ലം ഇത് രണ്ടാമത്തെ തവണയാണ് ബ്രഹ്മപുരം മാലിന്യസംസ്ക്കരണ പ്ലാന്റിൽ തീപ്പിടിത്തം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഒടുവിൽ നടന്ന തീപ്പിടിത്തം ജനുവരി 18നായിരുന്നു സംഭവിച്ചത്. അഗ്നിശമന സേന രണ്ട് മണിക്കൂർ സമയമെടുത്തായിരുന്നു അന്ന് തീയണച്ചത്. തുടർച്ചയായുണ്ടാകുന്ന തീ പിടുത്തങ്ങൾ ദുരൂഹതയുണർത്തുന്നതാണെന്ന് പ്രദേശവാസികൾ പറഞ്ഞു.