spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeBREAKING NEWS4 ക്വാട്ടർ വാങ്ങി; രണ്ടെണ്ണം അടിച്ചു; കിക്കില്ല; മദ്യത്തിന് പകരം വെള്ളം?; പരാതിയുമായി 42കാരൻ

4 ക്വാട്ടർ വാങ്ങി; രണ്ടെണ്ണം അടിച്ചു; കിക്കില്ല; മദ്യത്തിന് പകരം വെള്ളം?; പരാതിയുമായി 42കാരൻ

- Advertisement -

മദ്യപിച്ച ശേഷം ലഹരി കിട്ടുന്നില്ലെന്ന പരാതിയുമായി അധികൃതരെ സമീപിച്ച് 42കാരൻ. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. മദ്യവിൽപ്പന ശാലയിൽ നിന്നും വാങ്ങി കുടിച്ചിട്ടും കിക്ക് കിട്ടുന്നില്ലെന്നും മദ്യം വ്യാജമാണെന്നുമാണ് പരാതി. പരാതി ലഭിച്ചതോടെ ഇക്കാര്യം അന്വേഷിക്കാൻ എക്സൈസ് കമ്മിഷണർ ഉത്തരവിട്ടു.

- Advertisement -

നാല് ക്വാട്ടര്‍ കുപ്പി മദ്യമാണ് സുഹൃത്തിനൊപ്പം കഴിക്കാൻ ലോകേഷ് സോതിയ എന്ന 42കാരൻ വാങ്ങിയത്. എന്നാൽ ഇത് വെള്ളം കുടിച്ച പോലെയായി. കിക്ക് കിട്ടിയില്ല. മദ്യത്തിന് പകരം വെള്ളം നിറച്ച് പറ്റിക്കുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. വർഷങ്ങളായി മദ്യപിക്കുന്ന ആളാണ് താൻ. മദ്യത്തിന്റെ രുചിയും ഗുണവും തനിക്ക് നന്നായി അറിയാം. ഈ വഞ്ചനയ്ക്ക് എതിരെ പരാതിയുമായി ഞാന്‍ ഉപഭോക്തൃഫോറത്തെ സമീപിക്കും. അവശേഷിച്ച രണ്ട് കുപ്പി തെളിവിനായി എന്റെ കയ്യിലുണ്ട്. ലോകേഷ് പറയുന്നു. മായം ചേര്‍ത്ത മദ്യം നല്‍കിയെന്ന് കാണിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രിക്കും ഉജ്ജ്യിൻ എക്‌സൈസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -