
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ബോംബാക്രമണത്തിൽ യുവാവിന്റെ വലത് കാൽ ചിന്നി ചിതറി.
തുമ്പ പുതുവൽ പുരയിടത്തിൽ പുതുരാജൻ ക്ലീറ്റസിന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. ഏപ്രിൽ 7 ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം.
ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ലഹരി മാഫിയാ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.
ക്ലീറ്റസ് തന്റെ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കവെയാണ് സംഭവം. തുമ്പ സ്വദേശിയായ ലിയോൺ ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്.