spot_img
- Advertisement -spot_imgspot_img
Saturday, May 27, 2023
ADVERT
HomeBREAKING NEWSമലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; 1.3 കോടി രൂപയുമായി രണ്ട് പേർ പിടിയിൽ

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; 1.3 കോടി രൂപയുമായി രണ്ട് പേർ പിടിയിൽ

- Advertisement -

മലപ്പുറം: മേലാറ്റൂരിൽ വൻ കുഴൽപ്പണ വേട്ടയിൽ 1.3 കോടി രൂപയുമായി രണ്ട് പേർ പിടിയിലായി. കോഴിക്കോട് മുക്കം  പൂളപ്പൊയിൽ സ്വദേശികളായ മലയിൽ മുഹമ്മദ് (54), നൊട്ടൻതൊടിക റഹീം (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി എസ് ഷാരോണും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ വലയിലായത്.

- Advertisement -

കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട് ജില്ലയിലേക്ക് കുഴൽപ്പണം കടത്തുന്നുണ്ടന്ന രഹസ്യ വിവരമാണ് പൊലീസിന് ലഭിച്ചത്. തുടർന്ന് വാഹന പരിശോധന കർശനമാക്കി. ചൊവ്വാഴ്ച്ച രാത്രി 12 ഓടെ മേലാറ്റൂർ ഉച്ചാരക്കടവിൽ  നടത്തിയ വാഹന പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഹ്യുണ്ടായ് ക്രെറ്റ കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് വാഹനം സ്റ്റേഷനിലെത്തിച്ച് നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ മുമ്പിലും പിൻ ഭാഗത്തുമായി രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന  500ന്റെ  ഒരു കോടി മൂന്ന് ലക്ഷം രൂപ കണ്ടെത്തി.

- Advertisement -

പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട് ജില്ലയിലേക്ക് കടത്തുകയായിരുന്നു പണമെന്ന് പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത കാറും പണവും  പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. സ്റ്റേഷൻ ഹൗസ് ഓഫീസർ സിഎസ് ഷാരോണിനെ കൂടാതെ എഎസ് ഐ മൊയ്തീൻ കുട്ടി, സീനിയർ സിവിൽ പൊലീസ് ഓഫീസർ റസാഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: