spot_img
- Advertisement -spot_imgspot_img
Saturday, April 20, 2024
ADVERT
HomeBREAKING NEWSചൈനയുടെ തകർന്നു വീണ ഈസ്റ്റേൺ ബോയിംഗ് വിമാനത്തിന്റെ ഒരു ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

ചൈനയുടെ തകർന്നു വീണ ഈസ്റ്റേൺ ബോയിംഗ് വിമാനത്തിന്റെ ഒരു ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

- Advertisement -

123 യാത്രക്കാരും ഒമ്പത് ജോലിക്കാരുമായി തകർന്ന് വീണ ചൈന ഈസ്റ്റേൺ വിമാനം 5735-ന്റെ രണ്ട് ബ്ലാക്ക് ബോക്സുകളിൽ ഒന്ന് കണ്ടെത്തിയതായി ചൈനീസ് വ്യോമയാന മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.

- Advertisement -

ഗുവാങ്‌സി ഷുവാങ് സ്വയംഭരണ മേഖലയിലെ ഒരു പർവതപ്രദേശത്താണ് വിമാനം തകർന്നു വീണത്. രക്ഷാപ്രവർത്തനം ഇപ്പോഴും നടത്തികൊണ്ടിരിക്കുകയാണ് .ഇതിനിടയിൽ ഉണ്ടായ കനത്ത മഴ കാരണം രക്ഷാപ്രവർത്തകർക്ക് തിരച്ചിൽ താൽക്കാലികമായി നിർത്തിവക്കേണ്ടി വന്നു.

- Advertisement -

വിമാനാപകടങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നതിന് വളരെ പ്രധാനപ്പെട്ടതാണ് ബ്ലാക്ക് ബോക്‌സുകൾ. എന്നാൽ കണ്ടെത്തിയ ബ്ലാക്ക് ബോക്സുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. റെക്കോർഡർ കേടായതിനാൽ ഇത് ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറാണോ കോക്പിറ്റ് വോയ്‌സ് റെക്കോർഡറാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

- Advertisement -

കഴിഞ്ഞ വർഷം ഡസൻ കണക്കിന് യാത്രകൾ വിജയകരമായി പൂർത്തിയാക്കിയ വിമാനം കുൻമിങ്ങിൽ നിന്ന് ഗ്വാങ്‌ഷൂവിലേക്കുള്ള യാത്രാമദ്ധ്യേ തിങ്കളാഴ്ച ഒരു വലിയ അഗ്നിഗോളമായി ആകാശത്ത് നിന്ന് തകർന്ന് വീഴുകയായിരുന്നു. ലാൻ്റിങ്ങിന് തൊട്ടുമുമ്പുള്ള ഈ അപകടം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. രണ്ടാമത്തെ ബ്ലാക്ക് ബോക്‌സ് ഇതുവരെ കണ്ടെത്താനായിട്ടില്ല.

വിമാനത്തിലുണ്ടായിരുന്ന 132 പേരും മരിച്ചതയാണ് കരുതപ്പെടുന്നത്. യാത്രക്കാരുടെ വാലറ്റുകളും ലഗേജുകളും പോലുള്ളവ രക്ഷാപ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്, എന്നാൽ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശത്ത് അതിജീവിച്ചവരെയാരെയും ഇതുവരെ കണ്ടെത്തിയിട്ടില്ല.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -