കൊച്ചി: വിവാദമായ അഞ്ചേരി വധക്കേസിൽ മുൻ മന്ത്രി എം എം മണിയുൾപെടെ 3 പേരെ ഹൈക്കോടതി കുറ്റവിമുക്തനാക്കി.ഒ ജി മദനൻ, കുട്ടൻ എന്നിവരാണ് മറ്റു രണ്ടു പേർ.മണക്കാട് വെച്ച് നടന്ന ഒരു പൊതുയോഗത്തിലാണ് വിവാദമായ വൺ.. ടു… ത്രി… പ്രസംഗത്തിലൂടെ ബേബിയെ കൊലപെടുത്തിയത് തങ്ങളാണെന്ന് മണി വെളിപെടുത്തിയത്.സെഷൻസ് കോടതി ഉത്തരവിനെതിരെ വിടുതൽ ഹർജിക്കായി ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
1982ൽ ഉടുമ്പൻചോല ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡണ്ടായിരുന്ന ആഞ്ചേരി ബേബി കൊല്ലപെടുന്നത്.എം എം മണിയുടെ വിവാദ പ്രസംഗം കേരള രാഷ്ട്രിയത്തിൽ വൻ ചലനമാണുണ്ടാക്കിയത്. അന്നത്തെ യു.ഡി എഫ് സർക്കാർ പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഉടുമ്പൻചോല എംഎൽഎയാണ് എം എം മണി.