spot_img
- Advertisement -spot_imgspot_img
Thursday, November 30, 2023
ADVERT
HomeBREAKING NEWSകരുവന്നൂരിനെ വെല്ലുന്ന തട്ടിപ്പ് അയ്യന്തോളിൽ; “അയ്യന്തോൾ കരുവന്നൂരല്ല, കരുവന്നൂരിൻ്റെ അപ്പൻ”; അയ്യന്തോൾ ബാങ്ക് തട്ടിപ്പിൻ്റെ തെളിവുകളുമായി...

കരുവന്നൂരിനെ വെല്ലുന്ന തട്ടിപ്പ് അയ്യന്തോളിൽ; “അയ്യന്തോൾ കരുവന്നൂരല്ല, കരുവന്നൂരിൻ്റെ അപ്പൻ”; അയ്യന്തോൾ ബാങ്ക് തട്ടിപ്പിൻ്റെ തെളിവുകളുമായി അനിൽ അക്കര

- Advertisement -

തൃശുർ: അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. അയ്യന്തോളിലേത് കരുവന്നൂര്‍ സഹകരണബാങ്കിലേതിനെക്കാള്‍ വലിയ തട്ടിപ്പാണ്. കോലഴിയിലെ മാഫിയയാണ് അയ്യന്തോളിലെ ബാങ്ക് കൊള്ളയ്ക്ക് ചുക്കാൻ പിടിച്ചത്. പിനാക്കള്‍ ഫ്ലാറ്റിൻ്റെ അഡ്രസിൽ നൂറുകണക്കിന് ലോണാണ് ചട്ടങ്ങള്‍ പാലിക്കാതെ സഹകരണബാങ്ക് പാസാക്കിയിട്ടുള്ളത്, എന്നാല്‍ ഈട് നല്‍കിയിട്ടുള്ള ആധാരം ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്കു പുറത്തുള്ളതാണ്.ബാങ്ക് ജീവനക്കാരാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. പി സുധാകരന്‍, സുനന്ദാഭായി എന്നീ ജീവനക്കാരാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും അനില്‍ അക്കര പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.

- Advertisement -


സർവീസിൽ നിന്നും വിരമിച്ച അധ്യാപികയുടെയും തഹസില്‍ദാരുടെയും പേരില്‍ വരെ വ്യാജ ലോൺ എടുത്തു. ഇത്തരത്തില്‍ നിരവധി ആളുകളാണ് ഈ മാഫിയയുടെ തട്ടിപ്പിന് ഇരയായിട്ടുള്ളതെന്നും അനില്‍ അക്കര വ്യക്തമാക്കി.ചിറ്റിലപിള്ളി വില്ലേജിലെ ഒരു റിട്ടയര്‍ അധ്യാപികയ്ക്ക് അമലനഗര്‍ ജില്ലാ ബാങ്കിലുണ്ടായിരുന്ന അവരുടെ ലോണ്‍ ഈ തട്ടിപ്പ് സംഘം അടയ്ക്കുകയും തുടര്‍ന്ന് കുടുംബത്തിലെ മൂന്ന് ആളുകളുടെ പേരില്‍ അയ്യന്തോള്‍ ബാങ്കില്‍നിന്ന് 25ലക്ഷം വീതം 75ലക്ഷം ലോണ്‍ എടുക്കുകയും ചെയ്തു. അതില്‍നിന്ന് 15ലക്ഷം ഈ കുടുംബത്തിനും 10ലക്ഷം ജില്ലാ ബാങ്കില്‍ അടച്ച തുകയിലേക്കും കഴിച്ച് ബാക്കി സംഖ്യ 50ലക്ഷം പ്രതികള്‍ തട്ടിയെടുക്കുകയുമായിരുന്നു എന്നും അനിൽ അക്കരപറഞ്ഞു.

- Advertisement -

ഇപ്പോള്‍ അധ്യാപിക 150ലക്ഷം രൂപ അടച്ചില്ലെങ്കില്‍ ജപ്തി ചെയ്യുമെന്നാണ് ബാങ്ക് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് ലോണ്‍ അനുവദിച്ചിട്ടുള്ളത് ഒളരി വിലാസത്തിലാണ്, ഇവര്‍ക്ക് അങ്ങിനെ ഒരു വിലാസവും ല്ലെന്നും ബാങ്ക് ഭരണസമിതിയും ഈ സഹകരണകൊള്ള മാഫിയയും ചേര്‍ന്നാണ് ഈ തട്ടിപ്പ് നടത്തിയിട്ടുള്ളതെന്നും അനില്‍ അക്കര ചൂണ്ടിക്കാട്ടി. പത്രസമ്മേളനത്തിന് മുമ്പ് രേഖകൾ അടക്കം ചുണ്ടിക്കാട്ടി അയ്യന്തോൾ കരുവന്നൂരല്ല, കരുവന്നൂരിൻ്റെ അപ്പനാണ് എന്ന ഫേസ്ബുക്ക് പോസ്റ്റും അദ്ദേഹം പങ്കുവെച്ചിരുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -