ചെന്നൈ: വീട്ടിൽ അതിക്രമിച്ചു കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ രണ്ടംഗ സംഘം പിടിയിൽ. ഇവർ നടിയുടെ സ്വർണവും കവർന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ 2 പ്രതികളെയും പോലീസ് പിടികൂടി. എന്നാൽ നഗ്ന ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ കണ്ടെത്താനായില്ല.തിങ്കളാഴ്ച രാത്രിയാണ് രണ്ടുപേർ യുവതിയുടെ വീട്ടിലേക്കു അതിക്രമിച്ചു കയറിയത്.
കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ, മുഖംമൂടി ധരിച്ച സംഘം വീടിനുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഭീഷണിപ്പെടുത്തി നടിയുടെ നഗ്നചിത്രം പകർത്തിയ ശേഷം ഇവർനട കഴുത്തിൽ കിടന്ന ഒന്നരപവൻ്റെ മാലയും തട്ടിയെടുക്കുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തിയ ഫോൺ എറിഞ്ഞുടച്ചെന്നാണ് പ്രതികൾ പോലീസിന് മൊഴിനൽകിയിരിക്കുന്നത്.