മുംബൈ: നടൻ ഷാരുഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ കൂറുമാറിയ സാക്ഷി മരിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. കേസിലെ മറ്റൊരു വിവാദ സാക്ഷിയായ കിരൺ ഗോസാവിയുടെ അംഗരക്ഷകൻ കൂടിയായിരുന്ന പ്രഭാകർ സെയിലാണ് മരിച്ചത്.
മരണം ഹൃദയാഘാതം മൂലമാണെന്ന് സെയിലിന്റെ അഭിഭാഷകൻ തുഷാർ ണ്ഡാരെ സ്ഥിരീകരിച്ചു. ആര്യൻ ഖാനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യം ആരോപണം ഉന്നയിച്ച സാക്ഷിയാണ് പ്രഭാകർ. അന്നത്തെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീർ വാംഗഡെയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇയാൾ ഉന്നയിച്ചിരുന്നത്.
Mumbai | NCB's panch witness in Cordelia cruise drug case, Prabhakar Sail died yesterday. As per his lawyer Tushar Khandare, he died of a heart attack at his residence in Mahul area of Chembur yesterday.
— ANI (@ANI) April 2, 2022
(File pic of Prabhakar Sail) pic.twitter.com/CUplYNkuIh
ആര്യൻഖാനെ അറസ്റ്റ് ചെയ്തത് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ വേണ്ടിയായിരുന്നുവെന്നും 8 കോടിയാണ് ഇത്തരത്തിൽ സമീർ വാംഗഡെക്ക് ലഭിക്കുകയെന്നുമായിരുന്നു ആരോപണം. കേസിലെ മറ്റൊരു പ്രതിയായ കിരൺ ഗോസാവി ഇക്കാര്യം മറ്റൊരാളോട് പറയുന്നത് കേട്ടെന്നായിരുന്നു വെളിപ്പെടുത്തൽ. മാത്രമല്ല 50 ലക്ഷം രൂപ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിറ്റേന്ന് ഗോവാസിക്ക് കിട്ടിയെന്നും പ്രഭാകർ ആരോപിച്ചിരുന്നു.