തിരുവനന്തപുരം: തൻ്റെ വാക്കുകൾ അടർത്തിയെടുത്ത് വളച്ചൊടിച്ചെന്ന് ആൻ്റണി രാജു. കടുത്ത പ്രതിക്ഷേധം ഉയർന്ന സാഹചര്യത്തിൽ കണ്‍സെഷന്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഗതാഗതമന്ത്രി രംഗത്തെത്തി . തന്‍റെ പ്രസ്താവന മുഴുവനായി വായിക്കാതെയുള്ള വിമർശനമാണ് ഉയരുന്നതെന്നും കണ്‍സെഷന്‍ നിരക്ക് നാണക്കേടാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം. മാധ്യമങ്ങൾ പ്രസ്താവന മുഴുവനായി കൊടുക്കാതെ അടര്‍ത്തി എടുക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. തിരുത്തേണ്ട വാചകങ്ങൾ ഉണ്ടെന്ന് ബോധ്യപ്പെടുത്തിയാൽ തിരുത്താൻ തയ്യാറാണ്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് പരാമവധി കുറയ്ക്കാനാണ് ഗതാഗത വകുപ്പ് നോക്കുന്നത്. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ്ണ യാത്രാ സൗജന്യം അനവദിക്കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. എസ്എഫ്ഐ വിമര്‍ശനത്തോട് മന്ത്രിയുടെ പ്രതികരണം, അവരുമായി താൻ സംസാരിച്ചോളാമെന്നും തന്‍റെ പ്രസ്താവന മുഴുവനായി കേള്‍ക്കുമ്പോള്‍ അവർക്ക് ബോധ്യമാകുമെന്നുമാണ് ആന്‍റണി രാജു പറഞ്ഞത്. കെഎസ്‍യുവിന്‍റേത് രാഷ്ട്രിയ പ്രസ്താവനയാണ് നിരക്ക് വർദ്ധിപ്പിച്ചത് ഉമ്മൻ ചാണ്ടിയാണെന്നും ആന്‍റണി രാജു പറഞ്ഞു.
ഇപ്പോഴുള്ള ബസ് കണ്‍സെഷന്‍ നിരക്ക് വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്ന ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രസ്താവനയാണ് വിവാദമായത്. നിലവിലെ കൺസെഷൻ തുക വിദ്യാർത്ഥികൾ നാണക്കേടായി കാണുന്നുവെന്നും, പലരും അഞ്ചുരൂപ കൊടുത്താൻ ബാക്കി വാങ്ങാറില്ലെന്നും പറഞ്ഞിരുന്നു. ‘പത്ത് വർഷം മുൻപാണ് വിദ്യാർത്ഥികളുടെ കൺസെഷൻ തുക രണ്ട് രൂപയായി നിശ്ചയിച്ചത്. രണ്ട് രൂപ ഇന്ന് വിദ്യാർത്ഥികൾക്ക് തന്നെ മനപ്രയാസം ഉണ്ടാക്കുന്നു’. അതിനാൽ കൺസെഷൻ തുക വർധിപ്പിക്കേണ്ടി വരുമെന്നുമായിരുന്നു ആൻറണി രാജു വിശദീകരിച്ചത്. എന്നാല്‍ മന്ത്രിയുടേത് അപക്വമായ പ്രസ്താവനയാണെന്നാണ് എസ്എഫ്ഐ വിശേഷിപ്പിച്ചത്. വിദ്യാർത്ഥി ബസ് കൺസെഷൻ ഔദാര്യമല്ല. വിദ്യാർത്ഥികളുടെ അവകാശമാണ്, നിരവധി സമരങ്ങളിലൂടെ നേടിയെടുത്തതാണ് വിദ്യാർത്ഥികളുടെ കൺസെഷൻ. അതിനാൽ കൺസഷൻ വർദ്ധിപ്പിക്കുന്നത് ആലോചിക്കണമെന്നും, നിലവിലെ കൺസെഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗതമന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണെന്ന് എസ്എഫ്ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.