ആലുവ: ശിവരാത്രി മഹോത്സവത്തിന്‍റെ സുഗമമായ നടത്തിപ്പിന് വേണ്ടി മണപ്പുറത്ത് ഇരുപത്തിനാലുമണിക്കുറും പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. കൺട്രോൾ റൂമിന്റെ ഉദ്ഘാടനം എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
തിരുവിതാംകൂർ ദേവസം ബോർഡ് അഡ്മിനിസ്ട്രേഷൻ ഓഫീസർ ഒ ജി.ബിജു, അഡീഷണൽ എസ്.പി കെ. ലാൽജി, എ. എസ്. പി മാരായ അനൂജ് പലിവാൽ, അരുൺ കെ പവിത്രൻ, ഡി.വൈ.എസ്.പി മാരായ കെ.ശിവൻകുട്ടി, ആർ.റാഫി , എസ്.ബിനു എസ്.മുഹമ്മദ് റിയാസ്, വി.രാജീവ്, റെജി പി. എബ്രഹാം, സക്കറിയ മാത്യു, ആലുവ ഇൻസ്പെക്ടർ എൽ. അനിൽ കുമാർ തുടങ്ങായവർ സംബന്ധിച്ചു. കൺട്രോൾ റൂമിനു സമീപമായി ജനമൈത്രി, പോലീസിന്‍റെ സേവനങ്ങള്‍ വിവരിക്കുന്ന ഹൃസ്വചിത്രം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പവലിയനും ഇത്തവണ സജ്ജമാക്കിയിട്ടുണ്ട്.
ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിൽ ആറ് ഡി.വൈ.എസ്.പിമാർ, പതിനേഴ് ഇൻസ്പെക്ടർമാർ, നൂറ്റിപതിനാറ് എസ്.ഐ – എ.എസ്.ഐ മാർ ഉൾപ്പെടെ ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. സുരക്ഷാ ഡൂട്ടിക്കായി നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ഡൂട്ടികാര്യങ്ങlളെകുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആലുവ പ്രിയദർശിനി ടൗൺഹാളിൽ നടന്ന ചടങ്ങിൽ വച്ച് എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത, എസ്.പി കെ. കാർത്തിക്ക് എന്നിവർ വിശദീകരിച്ചു നല്‍കി.