spot_img
- Advertisement -spot_imgspot_img
Saturday, December 9, 2023
ADVERT
HomeBREAKING NEWSഐശ്വര്യ ലക്ഷ്മി നിര്‍മ്മാതാവാകുന്നു: ആദ്യചിത്രം ഗാര്‍ഗി; നായിക സായിപല്ലവി

ഐശ്വര്യ ലക്ഷ്മി നിര്‍മ്മാതാവാകുന്നു: ആദ്യചിത്രം ഗാര്‍ഗി; നായിക സായിപല്ലവി

- Advertisement -

ഇന്ന് സായി പല്ലവിയുടെ 30-ാം ജന്മദിനമായിരുന്നു. ഐശ്വര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ സായിപല്ലവിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. അതിനോടൊപ്പമുള്ള കുറിപ്പിലാണ് ഐശ്വര്യ തന്റെ ആദ്യ നിര്‍മ്മാണ സംരംഭത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുന്നത്.

‘ഇതെന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ്. ഭാവിയില്‍ ഇതുപോലെ അതിശയിപ്പിക്കുന്ന കഥകളുടെ ഭാഗമാകാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.’ ഐശ്വര്യ പറയുന്നു.
ഗാര്‍ഗി എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റില്‍ റോള്‍ അവതരിപ്പിക്കുന്നത് സായി പല്ലവിയാണ്.

- Advertisement -

‘ഞങ്ങളുടെ ഗാര്‍ഗിയെ ഓര്‍ത്ത് അഭിമാനിക്കുന്നു. അവരോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ആദരവായി കാണുന്നു.’ പോസ്റ്റില്‍ ഐശ്വര്യ കുറിച്ചിട്ടുണ്ട്.ഐശ്വര്യയെ കൂടാതെ, രവിചന്ദ്രന്‍ രാമചന്ദ്രന്‍, തോമസ് ജോര്‍ജ്, ഗൗതം രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാര്‍ഗി നിര്‍മ്മിക്കുന്നത്. തമിഴിലും കന്നഡത്തിലും തെലുങ്കിലുമായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീതിക്കുവേണ്ടിയുള്ള ഒരു പെണ്‍കുട്ടിയുടെ പോരാട്ടത്തിന്റെ കഥയാണ് ഗാര്‍ഗി പറയുന്നത്.ഗൗതം രാമചന്ദ്രനാണ് ഗാര്‍ഗി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

- Advertisement -

‘എനിക്ക് അറിയാവുന്ന ഏറ്റവും നല്ല മനുഷ്യസ്‌നേഹി. സംവിധായകപ്രതിഭ.’ ഗൗതം രാമചന്ദ്രനെ ലക്ഷ്മി വിശേഷിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -