spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeBREAKING NEWSനടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ നീക്കം; ബിസിനസ് പങ്കാളിയെ ചോദ്യംചെയ്തു

നടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ നീക്കം; ബിസിനസ് പങ്കാളിയെ ചോദ്യംചെയ്തു

- Advertisement -

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ (Rape Case)അറസ്റ്റ് ഒഴിവാക്കാന്‍ വിദേശത്തേക്ക് കടന്ന നടന്‍ വിജയ്ബാബുവിന്റെ(Vijay Babu) സ്വത്തു കണ്ടുകെട്ടാനുള്ള നീക്കത്തിന്റെ ഭാഗമായി ബിസിനസ് പങ്കാളിയെ ചോദ്യം ചെയ്ത് പൊലീസ്. സമീപകാലത്തു വിജയ്ബാബുവിന്റെ ബിസിനസുകളില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിയ വ്യക്തി ഇദ്ദേഹമാണെന്നാണ് സൂചന.

ഇപ്പോള്‍ ദുബായിയിലുള്ള വിജയ് ബാബു ഇന്നലെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അഭിഭാഷകന്‍ വഴി ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം യാത്ര മാറ്റിവച്ചു. നാളത്തെ തീയതിയില്‍ വിമാനടിക്കറ്റ് എടുത്തതായി വിവരമുണ്ട്. ഇന്നലെ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഹര്‍ജി ഇന്നത്തേക്ക് മാറ്റിയിരുന്നു.

ജമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞശേഷം കേരളത്തില്‍ തിരിച്ചെത്താനാണ് വിജയ് ബാബു ശ്രമിക്കുന്നത്. ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് പി ഗോപിനാഥ് ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്നു വ്യക്തമാക്കി മാറ്റുകയായിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഹര്‍ജി ഇന്ന് പരിഗണിക്കും.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -