ആലപ്പുഴ: ദേശീയപാതയിൽ വാഹനാപകടത്തിൽ നാല് മരണം. അമ്പലപ്പുഴ പായൽകുളങ്ങരയിൽ ആണ് വാഹനാപകടം ഉണ്ടായത്. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.

കാറിൽ ഉണ്ടായിരുന്ന നാലു പേർ മരിച്ചതായി പോലീസ് ആണ് സ്ഥിരീകരിച്ചത്. മരിച്ചത് തിരുവനന്തപുരം സ്വദേശികളാണെന്നും പൊലീസ് പറയുന്നു. ഇതിൽ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.മരിച്ചവരിലൊരാൾ തിരുവനന്തപുരം ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശി ഷൈജു (34) ആണെന്നും മറ്റൊരാൾ ആനാട് സ്വദേശി സുധീഷ് ലാൽ ആണെന്നും പൊലീസ് അറിയിച്ചു. കാറിനുള്ളിൽ നിന്ന് കിട്ടിയ തിരിച്ചറിയൽ കാർഡുകളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. മരിച്ചവരിൽ ഒരു കുട്ടിയും ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.