spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeBREAKING NEWSഇടുക്കിയിൽ 15-കാരിക്കെതിരെ കൂട്ട ലൈംഗികാതിക്രമം; രണ്ടുപേര്‍ കസ്റ്റഡിയില്‍

ഇടുക്കിയിൽ 15-കാരിക്കെതിരെ കൂട്ട ലൈംഗികാതിക്രമം; രണ്ടുപേര്‍ കസ്റ്റഡിയില്‍

- Advertisement -

ഇടുക്കി: ശാന്തന്‍പാറയില്‍ 15-കാരിയെ കൂട്ട ലൈംഗികാതിക്രമത്തിന് (gang rape)ഇരയാക്കി. സുഹൃത്തിനൊപ്പം ശാന്തന്‍പാറയിലെത്തിയ ഇതരസംസ്ഥാനത്തുനിന്നുള്ള പെണ്‍കുട്ടിയെ ആണ് നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. ഇന്നലെ വൈകിട്ട് നടന്ന സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തു. സുഹൃത്തായ മധ്യപ്രദേശുകാരനൊപ്പമാണ് പെണ്‍കുട്ടി ഇന്നലെ ശാന്തന്‍പാറയിലെത്തിയത്.

തുടര്‍ന്ന് സമീപത്തെ ഒരു ബാറില്‍നിന്ന് ബിയര്‍ വാങ്ങി തെയിലത്തോട്ടത്തില്‍ കയറിയിരുന്ന് കാമുകന്‍ മദ്യപിക്കുന്നതിനിടെയാണ് നാലു ചെറുപ്പക്കാര്‍ ചേര്‍ന്ന് 15 വയസുള്ള കുട്ടിയെ ആക്രമിക്കുന്നത്. ഇതിനിടെ കാമുകന്‍ ഓടി രക്ഷപ്പെട്ടു. നാലുപേര്‍ ചേര്‍ന്ന് കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഞായറാഴ്ച തന്നെ ശാന്തന്‍പാറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പെണ്‍കുട്ടിക്ക് പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ മലയാളികളാണെന്നാണ് വിവരം. സംശയമുള്ള രണ്ടുപേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കുറച്ചുദിവസം മുന്‍പാണ് പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം കേരളത്തില്‍ എത്തിയത്. സുഹൃത്തിനൊപ്പം സ്ഥലങ്ങള്‍ കാണുന്നതിനായിട്ടായിരുന്നു പെണ്‍കുട്ടി ശാന്തന്‍പാറയിലെത്തിയത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -