ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ് ഇത്. അപ്പോൾ വെറും നാല് രൂപയ്ക്ക് 60 കിലോമീറ്റർ ദൂരം യാത്ര ചെയ്യാവുന്ന ഒരു ഇലക്ട്രിക് വാഹനമാണെങ്കിലോ? ജനുസ്സുകൊണ്ട് യൂറോപ്പും അമേരിക്കയുമൊക്കെയാണെങ്കില തനി കേരളീയനാണ് കക്ഷി. വരാപ്പുഴയാണ് ജന്മദേശം. ഇലക്ട്രിക് സൈക്കിൾ എന്ന് പറഞ്ഞ് ചെറുതാകാൻ പക്ഷേ പുള്ളിക്ക് താത്പര്യമില്ല. ‘അർബൻ സ്പോർട്ട്’ എന്ന പേരിട്ട ഈ ഇലക്ട്രിക് സൈക്കിളിന് പ്രത്യേകതകൾ ഏറെയാണ്.
മലയാളിയായ ജിത്തുസുകുമാരന്റെ നേതൃത്വത്തിലുള്ള വാൻ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡ് ആണ് ‘അർബൻ സ്പോർട്ട്’ ന്റെ പിന്നിൽ. ആഗോള തലത്തിൽ ലോഞ്ച് ചെയ്യുന്ന ആദ്യ ഇന്ത്യൻ ഇ മൊബിലിറ്റി സ്റ്റാർട്ടപ്പാണ് വാൻ