spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeAUTOMOTIVEടാറ്റയുടെ ഏറ്റവും പുതിയ അള്‍ട്രോസ് ഓട്ടോമാറ്റിക് മോഡലിൻ്റെബുക്കിങ് ആരംഭിച്ചു

ടാറ്റയുടെ ഏറ്റവും പുതിയ അള്‍ട്രോസ് ഓട്ടോമാറ്റിക് മോഡലിൻ്റെബുക്കിങ് ആരംഭിച്ചു

- Advertisement -

വാഹന പ്രേമികൾ പ്രതീക്ഷയോടെ കാത്തിരുന്ന ടാറ്റ അള്‍ട്രോസ് ഓട്ടോമാറ്റിക്കിൻ്റെ ബുക്കിങ് ഇന്ത്യയിൽ ആരംഭിച്ചു. 21000 രൂപ അടച്ച് അൾട്രോസ് ഇപ്പോൾ ബുക്ക് ചെയ്യാം എന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ. 2022 മാർച്ച് പകുതിയോട് കൂടിയാണ് കാറിന്റെ ഡെലിവറി ആരംഭിക്കുന്നത്. ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സാണ് ആൾട്രോസ്. ഈ സെഗ്മെൻ്റിലെ ടാറ്റയുടെ ആദ്യ വാഹനം കൂടിയാണ് അൾട്രോസ്.ടാറ്റ പുതുതായി അവതരിപ്പിച്ച ഡിസിടി അഥവാ ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായി  എത്തുന്ന  ആദ്യ വാഹനമാണ് ഇത്. അള്‍ട്രോസിന് നിലവിൽ  ഹാച്ച്ബാക്ക് മോഡലിന്  1.5L ഡീസൽ,1.2ലിറ്റർ ഐടർബോ പെട്രോൾ,  എഞ്ചിനുകളാണ് ഉള്ളത്.   1.5L ഡീസൽ എഞ്ചിനിൽ 90 PS പവറും, 1.2ലിറ്റർ ഐടർബോ പെട്രോൾ എഞ്ചിനിൽ 110PS പവറും, നൽകുന്നുണ്ട്

- Advertisement -

പുതിയ കാറിൻ്റെ 1.2 എൽ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 86 പിഎസ് പവറും 113 എൻഎം ടോർക്കും നൽകുന്നുണ്ട്. മൂന്ന് വേരിയൻറുകളിലാണ് പുതിയ അൾട്രോസ് ഓട്ടോമാറ്റിക് എത്തുന്നത്. പെട്രോൾ ഓട്ടോമാറ്റിക് കോംബോ XT, പെട്രോൾ ഓട്ടോമാറ്റിക് കോംബോ XZ, പെട്രോൾ ഓട്ടോമാറ്റിക് കോംബോ XZ+ എന്നീ വേരിയൻ്റുകളിലാണ് ആൾട്രോസ് എത്തുന്നത് . ഡീസൽ വേരിയന്റുകളിൽ മാനുവൽ ഗിയർബോക്സുകൾ തന്നെയാണ് ടാറ്റ അവതരിപ്പിക്കുക. അള്‍ട്രോസ് ഓട്ടോമാറ്റിക് മോഡലിന്റെ എക്സ് ഷോറൂം പ്രൈസ് 8.07 ലക്ഷം മുതൽ 9.42 ലക്ഷം രൂപ വരെയാണ്. അള്‍ട്രോസിന്റെ മാനുവൽ മോഡലിൻ്റെ വിലയേക്കാൾ ഒരു ലക്ഷം രൂപ വർധനയാണ് ഉണ്ടായിരിക്കുന്നത്. വാഹനത്തിന്റെ ഇലക്ട്രിക് വേർഷനുകളും ഉടൻ എത്തിക്കാൻ ടാറ്റ ഒരുങ്ങുന്നതായിട്ടാണ് റിപ്പോർട്ടുകൾ. കൂടാതെ സാധാരണ മോഡലിനേക്കാൾ ചെറിയ വ്യത്യാസങ്ങൾ ഇലക്ട്രിക് വേർഷനിൽ ഉണ്ടാകാനാണ് സാധ്യത.

- Advertisement -

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -