spot_img
- Advertisement -spot_imgspot_img
Tuesday, September 26, 2023
ADVERT
HomeAUTOMOTIVEവമ്പന്മാർ കളത്തിലേക്ക്; ജൂണിൽ നിരത്തിലെത്തുന്ന എസ്.യു.വികൾ പരിചയപ്പെടാം

വമ്പന്മാർ കളത്തിലേക്ക്; ജൂണിൽ നിരത്തിലെത്തുന്ന എസ്.യു.വികൾ പരിചയപ്പെടാം

- Advertisement -

രാജ്യ​െത്ത വാഹന പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന നിരവധി എസ്.യു.വി ലോഞ്ചുകളാണ് അടുത്ത മാസം നടക്കാനിരിക്കുന്നത്. മാരുതി സുസുകി, ഹ്യുണ്ടായ്, ഹോണ്ട എത്തിവരാണ് തങ്ങളുടെ തുറുപ്പ്ശീട്ടുകൾ ജൂണിൽ കളത്തിലിറക്കുന്നത്. ഇതിൽ പല വാഹനങ്ങളുടേയും ബുക്കിങ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.മാരുതി സുസുകി ജിംനിയാണ് ജൂണിലെ മെഗാ ലോഞ്ചുകളിലൊന്ന്. ജൂണ്‍ ആദ്യ ആഴ്ചയില്‍ എസ്.യു.വി ഔദ്യോഗികമായി അവതരിപ്പിക്കും. ജൂണ്‍ ഏഴിനായിരിക്കും ജിംനി 5 ഡോറിന്റെ ഔദ്യോഗിക ലോഞ്ച് എന്നാണ് വിവരം. 2023 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചത് മുതല്‍ കാറിന്റെ വില പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ വാഹന ലോകം. ഓണ്‍ലൈനായും നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴിയും ലൈഫ് സ്‌റ്റൈല്‍ എസ്.യു.വിയുടെ ബുക്കിങ് ആരംഭിച്ചിരുന്നു.

- Advertisement -

ഇതിനോടകം 30,000-ത്തിലധികം ബുക്കിങുകള്‍ ലഭിച്ചിട്ടുണ്ട്. 103 bhp പവറും 134 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുകി ജിംനിക്ക് കരുത്തേകുന്നത്. 5-സ്പീഡ് മാനുവല്‍, 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണ്.ഹോണ്ട എലിവേറ്റ് ആണ് രണ്ടാമത്തെ എസ്.യു.വി ലോഞ്ച്. കടുത്ത മത്സരം നടക്കുന്ന മിഡ്‌സൈസ് എസ്.യു.വി സെഗ്‌മെന്റില്‍ ഹോണ്ടയുടെ പുതിയ പ്രതീക്ഷയാണ് എലിവേറ്റ്. ജൂണ്‍ 6-നാണ് എലിവേറ്റ് എസ്.യു.വി അവതരിപ്പിക്കാന്‍ ജാപ്പനീസ് ബ്രാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്. സി-സെഗ്മെന്റ് എസ്.യു.വികളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നീ മോഡലുകളായിരിക്കും പ്രധാന എതിരാളികൾ.

- Advertisement -

1.5-ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഹോണ്ട എലിവേറ്റ് എസ്.യു.വിക്ക് കരുത്തുപകരുന്നത്. ഹോണ്ട സിറ്റിയിലെ ഈ എഞ്ചിന്‍ 120 bhp പവറും 145 Nm ടോര്‍ക്കും പുറപ്പെടുവിക്കും.

- Advertisement -

മൈക്രോ എസ്.യു.വി വിഭാഗത്തിൽവരുന്ന ഹ്യുണ്ടായി എക്സ്റ്റര്‍ ആണ് മറ്റൊരു എസ്.യു.വി ലോഞ്ച്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളില്‍ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് എക്‌സ്റ്റര്‍. വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാവ് ജൂണ്‍ അവസാനത്തോടെയോ അല്ലെങ്കില്‍ ജൂലൈ തുടക്കത്തിലോ എസ്.യു.വി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 11,000 രൂപ ടോക്കണ്‍ തുകയായി നല്‍കി വാഹനം ബുക്ക് ചെയ്യാം.82 bhp പവറും 113.8 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.2 ലീറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഹ്യുണ്ടായി എക്സ്റ്റര്‍ എസ്.യു.വിക്ക് കരുത്തേകുന്നത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -