spot_img
- Advertisement -spot_imgspot_img
Tuesday, September 26, 2023
ADVERT
HomeAUTOMOTIVEഅമിത വേ​ഗതയിലെത്തി മരത്തിലിടിച്ചു, രണ്ട് കോടിയുടെ കാർ നടുറോഡിൽ കത്തിയമർന്നു, ഡ്രൈവർ ഇറങ്ങിയോ​ടി – വീഡിയോ

അമിത വേ​ഗതയിലെത്തി മരത്തിലിടിച്ചു, രണ്ട് കോടിയുടെ കാർ നടുറോഡിൽ കത്തിയമർന്നു, ഡ്രൈവർ ഇറങ്ങിയോ​ടി – വീഡിയോ

- Advertisement -

ദില്ലി: ​ഗുരു​ഗ്രാമിൽ മരത്തിലിച്ച ആഡംബര കാർ കത്തിയമർന്ന് ചാരമായി.  വ്യാഴാഴ്ച പുലർച്ചെ ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. അമിതവേഗതയിൽ വന്ന രണ്ട് കോടി രൂപ വില വരുന്ന പോർഷെ കാർ ഡിവൈഡറിൽ ഇടിച്ച ശേഷം മരത്തിൽ ഇടിക്കുകയായിരുന്നുയ. സംഭവത്തിൽ ഡ്രൈവർ ഓടി രക്ഷപ്പെട്ടു, ആർക്കും പരിക്കില്ല. കൂട്ടിയിടിയുടെ ആഘാതത്തിൽ ചുവപ്പ് നിറത്തിലുള്ള പോർഷെ കാർ പൂർണമായും തകർന്നു.

- Advertisement -

തീ പിടിച്ച് കാർ ചാരമായി. ഗോൾഫ് കോഴ്‌സ് റോഡിലെ സെക്ടർ 56ൽ നിന്ന് സിക്കന്ദർപൂരിലേക്ക് പോവുകയായിരുന്നു കാർ. ഇന്ത്യയിൽ രണ്ട് കോടി രൂപ വിലവരുന്ന പോർഷെ ജർമ്മനി 911 എന്ന സ്‌പോർട്‌സ് കാറാണ് അപകടത്തിൽപ്പെട്ടതെന്നും ഫയർഫോഴ്‌സ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ  കൂടുതൽ അന്വേഷണം നടക്കുകയാണ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -