spot_img
- Advertisement -spot_imgspot_img
Wednesday, June 7, 2023
ADVERT
HomeACCIDENTമാണിക്യമംഗലത്ത് സ്‌കൂട്ടർ തുറയിലേക്ക് മറിഞ്ഞ് അപകടം; യുവതിക്ക് പരിക്ക്

മാണിക്യമംഗലത്ത് സ്‌കൂട്ടർ തുറയിലേക്ക് മറിഞ്ഞ് അപകടം; യുവതിക്ക് പരിക്ക്

- Advertisement -

കൊച്ചി: കാലടി മാണിക്യമംഗലത്ത് സ്‌കൂട്ടർ  തുറയിലേക്ക് മറിഞ്ഞ് യുവതിക്ക് പരിക്കേറ്റു. തവളപ്പാറ ഇഞ്ചേലിപ്പറമ്പിൽ ജിനിമോൾ (31) ആണ് അപകടത്തിൽപ്പെട്ടത്. ജിനി ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് തുറയിലേക്ക് മറിയുകയായിരുന്നു.

- Advertisement -

ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാവിലെ ആറരയോടെ അപകടം. സമീപമുള്ള മരത്തിൽ ഇടിച്ചശേഷം തുറയിലേക്ക് മറിയുകയായിരുന്നു. തുറയിൽ ചൂണ്ടയിട്ടുകൊണ്ടിരുന്ന നാട്ടുകാരാണ് ജിനിയെ രക്ഷപ്പെടുത്തിയത്. സാരമായി പരിക്കേറ്റ ജിനിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അങ്കമാലിയിൽ നിന്ന് ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തിയിരുന്നു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: