നെടുമങ്ങാട്: മാവിൽ കയറി കളിക്കുന്നതിനിടെ കയർ 13 കാരൻ കഴുത്തിൽ കുരുങ്ങി മരിച്ചു. വീടിനടുത്തുള്ള പറമ്പിൽ കളിക്കുന്നതിനിടെ മാണിക്യപുരത്ത് സൂരജ് (13) ആണ് മരിച്ചത്. മാണിക്യപുരം സെൻ്റ് തെരേസാസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സൂരജ്.കഴിഞ്ഞ ദിവസം വൈകിട്ട് കൂട്ടുകാരമൊത്ത് കളിക്കുന്നതിനിടെ മാവിൽ കെട്ടിയിട്ട കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു.
മാവിൽ കയറിയ സൂരജ് താഴേക്ക് വീഴുന്നതിനിടെയാണ് കയർ കഴുത്തിൽ കുരുങ്ങിയത്. അപ്പോൾ തന്നെ സൂരജിനി നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.അപകടം കണ്ട് സൂരജിനെ രക്ഷിക്കാൻ ഓടിയെത്തിയ മുത്തശ്ശിക്ക് വീണ് പരിക്കേറ്റു ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.