spot_img
- Advertisement -spot_imgspot_img
Thursday, November 30, 2023
ADVERT
HomeACCIDENTകണ്ണൂരില്‍ നിന്നും ടൂറിന് പോയ കോളേജ് വിദ്യാര്‍ത്ഥികളുടെ ബസിന് ഗോവയില്‍ വച്ച് തീപിടിച്ചു

കണ്ണൂരില്‍ നിന്നും ടൂറിന് പോയ കോളേജ് വിദ്യാര്‍ത്ഥികളുടെ ബസിന് ഗോവയില്‍ വച്ച് തീപിടിച്ചു

- Advertisement -

പനാജി: കണ്ണൂരില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു. ഗോവയിലെ ഓള്‍ഡ് ബെന്‍സാരിയില്‍ വച്ചാണ് സംഭവം. ബസ് പൂര്‍ണ്ണമായും കത്തി നശിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല.

- Advertisement -

കണ്ണൂര്‍ മാതമംഗലം ജെബീസ് കോളേജ് വിദ്യാര്‍‍ത്ഥികളാണ് പ്രദേശിക ടൂറിസ്റ്റ് ബസില്‍ ഗോവയിലേക്ക് ടൂര്‍ പോയത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല ഫയര്‍ഫോഴ്സ് എത്തി തീയ അളച്ചു.

- Advertisement -

ഗോവയിലെ ഫയർ സർവീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, വോൾവോ ബസ് ഓൾഡ് ഗോവയിൽ എത്തിയപ്പോൾ എഞ്ചിനിൽ നിന്ന് പുക പുറന്തള്ളുന്നതായി മറ്റ് വാഹന ഡ്രൈവര്‍മാര്‍ പറഞ്ഞെങ്കിലും ഡ്രൈവർ അത് ശ്രദ്ധിച്ചില്ല, വൈകുന്നേരം 5.30 ഓടെ ബനസ്തരിമിൽ എത്തിയപ്പോൾ ബസ് പെട്ടെന്ന് കത്താൻ തുടങ്ങി. തുടർന്ന് ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

- Advertisement -

തീപിടിത്തത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഓൾഡ് ഗോവയിൽ നിന്നും പോണ്ടയിൽ നിന്നുമുള്ള രണ്ട് അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീ അണയ്ക്കാൻ ശ്രമിച്ചത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ബസുടമയ്ക്ക് 40 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് ഫയർഫോഴ്സ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -