മലപ്പുറം: സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മലപ്പുറം കൊണ്ടോട്ടിയിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. അരീക്കോട് സ്വദേശിനി വിജി (25) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരി ആണ്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആറിന് കൊണ്ടോട്ടി ബൈപ്പാസ് റോഡിലായിരുന്നു അപകടം. മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഐ ദിൻ എന്ന ബസാണ് അപകടത്തിൽ പെട്ടത്.
ലോറി ഇടിച്ചതിനെ തുടർന്ന് ബസ് റോഡിലേക്ക് മറിഞ്ഞു. വൈദ്യുതി പോസ്റ്റിലും ഇടിച്ചതിനു ശേഷമാണ് ബസ് മറിഞ്ഞത്. മൊറയൂരിൽ നിന്നാണ് വിജി ബസിൽ കയറിയത്. മലപ്പുറം ഭാഗത്തേക്ക് വരികയായിരുന്നു ലോറി.