Categories: NEWS

Mullaperiyar | ഇടിത്തീയായി വീണ്ടും മുല്ലപ്പെരിയാർ; 142 അടിയിൽ എത്തിയതോടെ രാവിലെ മുന്നറിയിപ്പില്ലാതെ 9 ഷട്ടറുകൾ തുറന്നു; വിടുകളിൽ വെള്ളം കയറി

ഇടുക്കി: പെരിയാർ തീരവാസികളുടെ നെഞ്ചിൽ ഇടിത്തീയായി വീണ്ടും മുല്ലപ്പെരിയാറിലെ വെള്ളം. ഇന്നു പുലർച്ചെയോടെയാണ് ഘട്ടം ഘട്ടമായി ഒൻപത് ഷട്ടറുകൾ ഉയർത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കിയത്. ഇതോടെ പെരിയാർ തീര പ്രദേശത്ത് വെള്ളം കയറി. വണ്ടിപ്പെരിയാർ മഞ്ചുമല പ്രദേശത്ത് വീടുകളിൽ വെള്ളം കയറി. പെരിയാർ തീരത്ത് നിരവധി കൃഷി ഭൂമികളിലും വെള്ളം കയറിയിട്ടുണ്ട്.

ഇന്ന് രാവിലെ അഞ്ചോടെ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയതോടെയാണ് തമിഴ്നാട് ഷട്ടറുകൾ തുറന്നത്. അതേസമയം ഇന്നലെ ശക്തമായ മഴയുണ്ടായിട്ടും 141 അടിക്ക് മുകളിലായിരുന്ന ജലനിരപ്പ് നേരത്തെ നിയന്ത്രിക്കാൻ തമിഴ്നാട് തയാറായില്ല. തമിഴ്നാട്ടിലെ തേനി ജില്ലയിലെ മിക്ക ഡാമുകളും സംഭരണ ശേഷിയുടെ പരമാവധിയിലെത്തി നിൽക്കുകയാണ്.ഇതോടെ തമിഴ്നാട്ടിൽ വെള്ള ക്ഷാമം ഇല്ലെന്നറിഞ്ഞിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് നിയന്ത്രിക്കാൻ തമിഴ്നാട് തയാറാകാത്തതാണ് കേരളത്തെ ആശങ്കയിലാക്കുന്നത്.

ഇന്നലെ ഉച്ചക്ക് ഒന്നിന്
അണക്കെട്ടിലെ ജലനിരപ്പ്
141.90 അടിയിലെത്തിയിരുന്നു.
ഈ സമയത്ത് ഒരു ഷട്ടർ 30 സെ.മീ മാത്രം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ടായിരുന്നു. എന്നാൽ കൂടുതൽ ഷട്ടർ തുറന്ന് നിയന്ത്രിതമായ വെള്ളം ഒഴുക്കിയിരുന്നെങ്കിൽ ഇന്ന് രാവിലെ ഒൻപത് ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടാകില്ലായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.രാവിലെ മുതൽ ഘട്ടം ഘട്ടമായി ഷട്ടറുകൾ തുറന്നെങ്കിലും രാവിലെ 10 ആകുമ്പോഴും ജലനിരപ്പ് 142 അടിയിൽ തുടരുകയാണ്.

വാർത്തകൾ വേഗത്തിൽ അറിയാൻ FOLLOW ചെയ്യുക,👇

0 Reviews ( 0 out of 0 )

Editor

Recent Posts

%d bloggers like this: