Categories: NEWS

കൊച്ചിയിൽ മോഡലുകളെ ഇല്ലാതാക്കിയത് തന്നെ.. സൈജുവിന്റെ കാറും മൊബൈലും പരിശോധിച്ച പോലീസ് ഞെട്ടി!!

മോഡലുകളായ അൻസികബീറും അഞ്ജന ഷാജനും അപകടത്തിൽ പെട്ട് മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ് വന്നിരിക്കുകയാണ് മദ്യപിച്ച് വാഹനമോടിച്ച അമിതവേഗതയിൽ മരത്തിൽ വണ്ടി ഇടിച്ചാണ് ഇവർ മരിച്ചത് എന്നാണ് കരുതിയത് എങ്കിലും കൂടുതൽ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ എത്തിയത്. ഇവർ സഞ്ചരിച്ച കാറിനെ ഒരു ഓഡി കാർ പിന്തുടർന്നു എന്ന സൂചനകൾ തിരക്കി പോയ പോലീസ് അത് സൈജു തങ്കച്ചൻ്റേ താണെന്ന് കണ്ടെത്തിയിരുന്നു. സൈജുവിൻ്റെ ഓഡി കാറിലുള്ള നക്ഷത്ര വേശ്യാലയത്തെ വെല്ലുന്ന സംവിധാനങ്ങൾ കണ്ടാണ് ഇപ്പോൾ പോലീസിൻ്റെ പോലും കണ്ണുതള്ളിപ്പോയത്.

ഈ കാറിലേക്ക് മോഡലുകളെ നിർബന്ധിച്ച് കയറ്റാനായിരുന്നു ചെയ്സിംങ്. ഇത് മനസ്സിലാക്കിയാണ് അതിവേഗം കാർ പറഞ്ഞതും അപകടത്തിൽപ്പെട്ടതും. എങ്ങനെയും സൈജുവിൽ നിന്നും രക്ഷപ്പെടാനായിരുന്നു അൻസിയും അഞ്ജനയും ആഗ്രഹിച്ചിരുന്നു. മദ്യപിച്ചുള്ള യാത്ര തടയുക എന്ന ലക്ഷ്യമിട്ടാണ് താൻ മോഡലുകളുടെ കാറിനെ പിന്തുടർന്നത് എന്നായിരുന്നു സൈജുവിൻ്റെ മൊഴി. എന്നാൽ ഇതെല്ലാം പച്ചക്കള്ളം ആണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ലഹരി ഇടപാടുകാരനാണ് സൈജു. മോഡലുകളെ പിന്തുടർന്നത് ദുരുദ്ദേശ ത്തോടെയാണ്.

സൈജുവിൻ്റെ ഫോണിൽ ഞെട്ടിക്കുന്ന തെളിവുകളും ഉണ്ടായിരുന്നു.പല യുവതികളെയും മയക്കുമരുന്ന് നൽകി ചൂഷണം ചെയ്തിരുന്നു. സൈജുവിൻ്റെ കാറിൽ നിന്നും ഒരു ഡസനോളം ഗർഭനിരോധന ഉറകൾ, ഉപയോഗിച്ചവയുടെ അത്രതന്നെ കവറുകൾ, ഡിക്കിൽ മടക്കി സൂക്ഷിക്കാവുന്ന കിടക്ക, പെറ്റ് മെഷറും, ഗ്ലാസുകളും അടക്കമുള്ള മദ്യപാന സാമഗ്രികൾ, ഡിജെ പാർട്ടിക്ക് ഉപയോഗിക്കുന്ന മൈക്രോഫോൺ, മറ്റ ഉപകരണങ്ങൾ തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ട്. സൈജുവിന്‌ ഫോണിൽ ഞെട്ടിക്കുന്ന തെളിവുകളും ഉണ്ടായിരുന്നു.പല യുവതികളെയും മയക്കുമരുന്ന് നൽകി ഇയാൾ ചൂഷണം ചെയ്തിരുന്നു.

ഡിജെപാർട്ടികളിൽ എത്താറുള്ള പെൺകുട്ടികളെ ലഹരി നൽകി ദുരുപയോഗം ചെയ്യുകയായിരുന്നു ഇയാളുടെ രീതി. സൈജുവിൻ്റെ ചൂഷണത്തിനിരയായ യുവതികളെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി.ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. അന്വേഷണത്തോട് കാര്യമായി സഹകരി ക്കുന്നില്ല. മയക്കുമരുന്നിന് അടിമയായതിൻ്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുമുണ്ട്. ഒറ്റപ്പെട്ട ജീവിതമാണ് സൈജു നയിച്ചിരുന്നത്. ഭാര്യ നേരത്തെതന്നെ ഇയാളിൽ നിന്നും അകന്ന് താമസിക്കുകയാണ്. സഹോദരൻ മാവേലിക്കരയിൽ ആണ് താമസം. ബന്ധുക്കളാരും ഇയാളെ തേടി എത്തിയിട്ടില്ല.

മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമാണ് സൈജുവിനുള്ളത് .അതേസമയം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയശേഷം സൈജു പോയത് ബംഗളൂരു, ഗോവ എന്നിവിടങ്ങളിലെ ഡിജെ പാർട്ടിയിൽ പങ്കെടുക്കാൻ ആണ് എന്നാണ് പോലീസ് പറയുന്നത്. No.18 ഹോട്ടലിൽ സൈജു സ്ഥിരമായി ഡിജെ പാർട്ടി നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിഐപികൾക്ക് ആഫ്റ്റർ പാർട്ടിയും, ഇതിനൊപ്പം കാർ പാർട്ടി എന്ന സൗകര്യവും വേണ്ടപ്പെട്ടവർക്കായി സൈജു ഒരുക്കി.ഇതിന് തെളിവാണ് പോലീസ് പിടിച്ചെടുത്ത കാർ.

വാർത്തകൾ വേഗത്തിൽ അറിയാൻ FOLLOW ചെയ്യുക,👇

0 Reviews ( 0 out of 0 )

Editor

Recent Posts

%d bloggers like this: