Categories: NEWS

ഇടുക്കിയില്‍ ബിജെപിയുടെ ഏകവനിതാ മണ്ഡലം പ്രസിഡന്റായി ഇരുപത്തിയഞ്ചുകാരി ശ്രീലക്ഷ്മി

തൊടുപുഴ : ബി.ജെ.പി.തൊടുപുഴ മണ്ഡലം പ്രസിഡന്റായി ശ്രീലക്ഷ്മി സുധീപിനെ തിരഞ്ഞെടുത്തു. ജില്ലയിലെ പത്ത് മണ്ഡലം പ്രസിഡന്റുമാരിൽ ഏകവനിതയാണ് ഈ ഇരുപത്തിയഞ്ചുകാരി.
തൊടുപുഴ നഗരസഭ 21-ാം വാർഡിൽനിന്നുള്ള കൗൺസിലറാണ് ശ്രീലക്ഷ്മി.

വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് വരുന്നത്. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബുരുദധാരിയാണ്.
നിയോജകമണ്ഡലങ്ങളെ പുനർ നിർണയിച്ചതിനുശേഷം നടന്ന പുനഃസംഘടനയിലാണ് ശ്രീലക്ഷ്മി ഉൾപ്പടെ 10 മണ്ഡ‍ലം പ്രസിഡന്റുമാരെ തിരഞ്ഞെടുത്തത്.

വാർത്തകൾ വേഗത്തിൽ അറിയാൻ FOLLOW ചെയ്യുക,👇

0 Reviews ( 0 out of 0 )

Editor

Recent Posts

%d bloggers like this: