Categories: NEWS

Covid-19 |പുതിയ വകഭേദം നേരിടാൻ ഇന്ത്യയും; യാത്രാ ഇളവുകൾ പുനഃപരിശോധിക്കണമെന്ന് മോദി

ന്യൂഡൽഹി: കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ഒമിക്രോണിനെ നേരിടാൻ മുൻകരുതൽ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് നിർദേശം. ഒമിക്രോൺ വകഭേദത്തിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. ഒമിക്രോൺ വകഭേദം കണ്ടെത്തുന്ന മേഖലകളിൽ നിയന്ത്രണം ശക്തമാക്കണം. രണ്ടാം ഡോസ് വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കണം.

രാജ്യാന്തര വിമാനയാത്രയ്ക്കുള്ള ഇളവുകൾ പുനഃപരിശോധിക്കണമെന്ന് മോദി. വിദേശത്തുനിന്നെത്തുന്നവർക്ക് നിരരീക്ഷണവും പരിശോധനയും കർശനം ആക്കണമെന്നും പ്രധാനമന്ത്രി.

വാർത്തകൾ വേഗത്തിൽ അറിയാൻ FOLLOW ചെയ്യുക,👇

0 Reviews ( 0 out of 0 )

Editor

Recent Posts

%d bloggers like this: