Categories: CRIME

ഇടുക്കിയിൽ പട്ടാപ്പകൽ അജ്ഞാത സംഘത്തിന്റെ ബാങ്കിൽ കവർച്ച നടത്തി

ഇടുക്കി: പട്ടാപ്പകൽ ബാങ്കിൽ അതിക്രമിച്ചു കയറിയ അജ്ഞാത സംഘം ജീവനക്കാരിയുടെ സ്വർണ മാല കവർന്നു. ഇടുക്കി പെരുവന്താനത്ത് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. വനിതാ സഹകരണ ബാങ്കിലാണ് കവർച്ച നടന്നത്.

ഉച്ചസയമത്ത് ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോകുന്ന സമയം മുൻകൂട്ടി കണ്ടാണ് സംഘം മോഷണം നടത്തിയത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കത്തി കാട്ടി ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ ശേഷം മാല കവർന്നത്.

നാല് പവൻ തൂക്കമുള്ള സ്വർണമാലയാണ് നഷ്ടമായത്. മോഷ്ടാക്കൾ ആരാണെന്നതു സംബന്ധിച്ച് സൂചന ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസി ടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാൻ FOLLOW ചെയ്യുക,👇

0 Reviews ( 0 out of 0 )

Editor

Recent Posts

%d bloggers like this: