Categories: NEWS

വേഗത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചെന്ന് പറഞ്ഞ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; ഏഴുപേര്‍ പിടിയില്‍

കൊച്ചി: കാലടി മറ്റൂരിൽ കുറ്റിലക്കരയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴുപേരെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. മറ്റൂര്‍ തേവര്‍മഠം പുളിയാമ്പിള്ളി വീട്ടില്‍ അമല്‍ ബാബു (24), സഹോദരന്‍ അഖില്‍ ബാബു (27), മരോട്ടിച്ചോട് നാലുസെന്റ് കോളനിയില്‍ തെക്കുംതലവീട്ടില്‍ സനു സെബാസ്റ്റ്യന്‍ (27) തേവര്‍മഠം ചേരാമ്പിള്ളിവീട്ടില്‍ ശരത് (26), പിരാരൂര്‍ മുണ്ടപ്പിള്ളിവീട്ടില്‍ അരുണ്‍ (25), പിരാരൂര്‍ മനക്കേത്തുമാലി വിവേക് (26), നായത്തോട് ആറുസെന്റ് കോളനി ചെല്ലിയാംപറമ്പില്‍ സുധീഷ് (26) എന്നിവരാണ് അറസ്റ്റിലായത്.

വേഗത്തില്‍ സ്‌കൂട്ടറോടിച്ചെന്നുപറഞ്ഞ് കുറ്റിലക്കര സ്വദേശി റോമിയോയെയും, സുഹൃത്ത് ജറാള്‍ഡിനെയും സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
റോമിയോയ്ക്ക് കഴുത്തിനുപിന്നില്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. സംഭവത്തിനു ശേഷം മൂന്ന് സ്‌കൂട്ടറുകളിലായി സംഘം രക്ഷപ്പെട്ടു. കുത്താനുപയോഗിച്ച കത്തിയും ഒരു ബൈക്കും കസ്റ്റഡിയിലെടുത്തു.

അഖില്‍ മൂന്നു കേസുകളിലും, ശരത്, സുധീഷ് എന്നിവര്‍ ഓരോ കേസിലും പ്രതികളാണ്. ഇന്‍സ്പെക്ടര്‍ ബി. സന്തോഷ്, എസ്.ഐ.മാരായ ബി. വിപിന്‍, സാബു പീറ്റര്‍, പി.ജെ. ജോയി, എ.എസ്.ഐ.മാരായ ജോഷി തോമസ്, അബ്ദുള്‍ സത്താര്‍ എസ്.സി.പി.ഒ.മാരായ അനില്‍കുമാര്‍, ഇഗ്നേഷ്യസ്, പ്രിന്‍സ്, സിദ്ദിഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിൽ അറിയാൻ FOLLOW ചെയ്യുക,👇

0 Reviews ( 0 out of 0 )

Editor

Recent Posts

%d bloggers like this: