spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeBREAKING NEWSപാലക്കാട് 2 പൊലീസുകാരുടെ മരണം; ‘പന്നിക്കുവച്ച കെണിയിൽപ്പെട്ടെന്ന് നിഗമനം’ അന്വേഷണം ആരംഭിച്ചു

പാലക്കാട് 2 പൊലീസുകാരുടെ മരണം; ‘പന്നിക്കുവച്ച കെണിയിൽപ്പെട്ടെന്ന് നിഗമനം’ അന്വേഷണം ആരംഭിച്ചു

- Advertisement -

പാലക്കാട്: മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിനു സമീപം രണ്ടു പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് ക്യാംപിനോടു ചേർന്ന വയലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു.

- Advertisement -

വയലിൽ രണ്ടു ഭാഗത്തായിട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടെയും ദേഹത്ത് പൊള്ളലേറ്റതു പോലെയുള്ള പാടുകളുണ്ട്. സ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് സ്ഥിതിഗതികൾ വിലയിരുത്തി.

പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലം.
- Advertisement -

വിദഗ്ധ പരിശോധനയ്ക്കു ശേഷം മാത്രമേ മരണ കാരണം സ്ഥിരീകരിക്കാനാകൂ എന്ന് എസ്പി അറിയിച്ചു. പന്നിക്കുവച്ച കെണിയിൽപ്പെട്ടോ എന്നത് ഉൾപ്പെടെ പരിശോധിക്കും. ഇവരെ കണ്ടെത്തിയ സ്ഥലത്ത് ഷോക്കേൽക്കാനുള്ള സാധ്യതയില്ലാത്തതാണ് ദുരൂഹത വർധിപ്പിക്കുന്നത്. മറ്റെവിടെയെങ്കിലും വച്ചു മരിച്ചതിനുശേഷം വയലിൽ കൊണ്ടിട്ടതാണോയെന്നും അന്വേഷിക്കും.

- Advertisement -

വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം വ്യാഴാഴ്ച വൈകിട്ടോ വെള്ളിയാഴ്ച രാവിലെയോ ആയിരിക്കും പോസ്റ്റ്മോർട്ടം നടത്തുക.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -