spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeBREAKING NEWSPC George: പിസി ജോര്‍ജ്ജിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

PC George: പിസി ജോര്‍ജ്ജിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

- Advertisement -

കൊച്ചി: വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജ്ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കൊച്ചി വെണ്ണല ക്ഷേത്രത്തിലെ പ്രസംഗമാണ് വിവാദമായത്. മകെന ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിക്കുന്നെന്ന് പി സി ഹോക്കടതിയില്‍ പറഞ്ഞു.ബന്ധുക്കളുടെ വീട്ടിൽ raid ചെയ്യുന്നു.പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം എടുത്താണ് പൊലീസ് കേസെടുത്തതെന്ന് പി സി ബോധിപ്പിച്ചു.പ്രസംഗം മുഴുവൻ ആയി ആണ് കേൾക്കേണ്ടത്.തിരുവനന്തപുരം  കേസിൽ മജിസ്ട്രേറ്റ് നേരത്തെ ജാമ്യം നൽകി ..അതിൻ്റെ വിരോധം ആണ് പോലീസിനെന്നും പിസിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.ക്ഷേത്രത്തിൽ പോയി ഹിന്ദുക്കളെ പറ്റി മോശം പറഞാൽ മാത്രമേ കേസ് നില നിൽക്കൂ എന്നും പിസിയുടെ അഭിഭാഷകന്‍ പറഞ്ഞു.സർകാരിന്  വേണ്ടി ഡിജിപി ഹാജരായി. മറുപടിയ്ക് സമയം വേണമെന്ന് സംസ്ഥാന സർക്കാര്‍ ആവശ്യപ്പെട്ടു.അത് വരെ ഇടക്കാല ഉത്തരവ് നൽകരുതെന്നും ‍ഡിജിപി ആവശ്യപ്പെട്ടു.ഇനി ഒന്നും പറയില്ല എന്ന് ഉറപ്പുണ്ടോ എന്ന് കോടതി പി സി ജോേർജിനോട് ചോദിച്ചു.33 വർഷം ആയി എംഎൽഎയായിരുന്നു …നിയമത്തിൽ നിന്ന് ഒളിക്കില്ല .72 വയസ്സ് ഉണ്ട്.പല അസുഖങ്ങൾ ഉണ്ടെന്നും പി സി ബോധിപ്പിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവിട്ടു. വിവാദ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് പിസി ജോര്‍ജ്ജിനോട് കോടതി നിര്‍ദ്ദേശിച്ചു

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -